ഒരേ കമ്പനിയില്‍ 84 വര്‍ഷം; നൂറാം ജന്മദിനത്തില്‍ ബ്രസീലിയന്‍ പൗരന് ഗിന്നസ് റിക്കാര്‍ഡ്

ഒരേ കമ്പനിയില്‍ 84 വര്‍ഷം; നൂറാം ജന്മദിനത്തില്‍ ബ്രസീലിയന്‍ പൗരന് ഗിന്നസ് റിക്കാര്‍ഡ്

ബ്രസീലിയ: ഒരു പുരുഷായുസില്‍ 84 വര്‍ഷം ഒരേ കമ്പനിയില്‍ ജോലി ചെയ്തതിന്റെ ഗിന്നസ് റെക്കാര്‍ഡ് ബ്രസീലിയന്‍ പൗരന്. ഈ വര്‍ഷം 100 വയസ് തികഞ്ഞ വാള്‍ട്ടര്‍ ഓര്‍ത്ത്മാന്‍ എന്ന വ്യക്തിയുടെ പേരാണ് ഒരേ കമ്പനിയില്‍ ഏറ്റവും കൂടുതല്‍ കാലം ജോലി ചെയ്തു എന്ന അപൂര്‍വ്വ നേട്ടത്തിന്റെ പേരില്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത്.

ബ്രസീലിലെ ഇന്‍ഡസ്ട്രിയസ് റെനോക്‌സ് എസ്.എ എന്നറിയപ്പെട്ടിരുന്ന ടെക്‌സ്‌റ്റൈല്‍ കമ്പനിയായ റെനിയക്‌സ് വ്യൂവില്‍ സെയില്‍ മാനേജറാണ് വാള്‍ട്ടര്‍ ഇപ്പഴും. തന്റെ നൂറാം ജന്മദിനം ഏപ്രില്‍ 19ന് ആഘോഷിക്കുമ്പോള്‍ കമ്പനിയിലെ തന്റെ സേവനകാലയളവ് 84 വര്‍ഷവും 84 ദിവസവും ആയിരുന്നു.

സഹപ്രവര്‍ത്തകര്‍ ഒരുക്കിയ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത അദ്ദേഹം, ഓഫീസ് തന്റെ പ്രിയപ്പെട്ട സ്ഥലമാണെന്നും തന്റെ നേട്ടം വ്യക്തിപരമായി എന്നതിലുപരി സ്ഥാപനത്തിന്റെ കൂടി നേട്ടമാണെന്നും പറഞ്ഞു. നൂറാം വയസിലും ജോലിയില്‍ കര്‍മ്മനിരതനാണ് വാള്‍ട്ടര്‍.



ബ്രസിലിലെ സാധാരണ കുടുംബത്തിലെ അഞ്ചു കുട്ടികളില്‍ മൂത്തമകനായ വാള്‍ട്ടര്‍ 1922 ഏപ്രില്‍ 19 നാണ് വാള്‍ട്ടര്‍ ജനിച്ചത്. കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ കണ്ട് 15-ാം വയസില്‍ റെനിയക്‌സ് വ്യൂവില്‍ ജോലിക്ക് കയറി. ആദ്യം സാധാരണ പ്യൂണ്‍ ആയിരുന്നു. ജര്‍മ്മന്‍ ഭാഷയിലെ പ്രാവണ്യം വാള്‍ട്ടറെ ഷിപ്പിംഗ് അസിസ്റ്റന്റ് ആക്കി. പിന്നീട് വില്‍പ്പന സെക്ഷന്റെ മേല്‍നോട്ടക്കാരനും അവസാനം സെയില്‍ മാനേജര്‍ പദവിയിലും എത്തി. ഇതേ പദവിയിലാണ് വാള്‍ട്ടര്‍ തുടരുന്നത്. 2022 ജനുവരി 17 ല്‍ ഈ കമ്പനിയിലെ 84 വര്‍ഷത്തെ സര്‍വീസ് അദ്ദേഹം പൂര്‍ത്തിയാക്കി.

പ്രായത്തിന്റെ തളര്‍ച്ച ശരീരത്തെ അധികം ബാധിച്ചിട്ടില്ല. ഇപ്പഴും സ്വയം കാര്‍ ഡ്രൈവ് ചെയ്താണ് വാള്‍ട്ടര്‍ ഓഫീസില്‍ പോകുന്നത്. ജീവിതത്തില്‍ അധികം പ്ലാനിംഗ് നടത്താത്ത ആളാണ് താനെന്ന് വാള്‍ട്ടര്‍ ഇടയ്ക്കിടെ പറയും. ''നാളെയെ കുറിച്ച് അധികം ആലോചിക്കില്ല. പതിവ് പോലെ ഉണരുകയും എഴുന്നേല്‍ക്കുകയും വ്യായാമം ചെയ്യുകയും ജോലിക്ക് പോകുകയും ചെയ്യുന്ന ദിവസം എന്ന നിലയിലാണ് ഓരോ ദിവസത്തെയും കാണുന്നത്. ഭൂതകാലത്തിലോ ഭാവിയിലോ അല്ല, വര്‍ത്തമാനകാലത്താണ് ജീവിക്കേണ്ടത്.'' വാള്‍ട്ടര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.