ഷവോമിയുടെ 5521 കോടി രൂപ കണ്ടുകെട്ടി ഇഡി; ചൈനീസ് വമ്പന്മാര്‍ക്കെതിരായ നടപടി വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചതിന്റെ പേരില്‍

ഷവോമിയുടെ 5521 കോടി രൂപ കണ്ടുകെട്ടി ഇഡി; ചൈനീസ് വമ്പന്മാര്‍ക്കെതിരായ നടപടി വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചതിന്റെ പേരില്‍

ബംഗളൂരു: മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്തെ വമ്പന്മാരായ ഷവോമിക്ക് വന്‍ തിരിച്ചടി. ഷവോമിയുടെ 5521 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. വിദേശനാണ്യ വിനമയച്ചട്ടം ലംഘിച്ചതിനാണ് ഇഡിയുടെ നടപടി. നാല് ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് പിടിച്ചെടുത്തതെന്ന് ഇഡി അറിയിച്ചു.

2014 മുതലാണ് ഷവോമി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഹാന്‍ഡ് സെറ്റുകള്‍ നിര്‍മിച്ചു നല്‍കുന്നതിന് ഇന്ത്യയിലെ കമ്പനികളുമായി ഷവോമി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ചൈനയില്‍നിന്ന എത്തിച്ചു നല്‍കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് കമ്പനി നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളോടെ ഹാന്‍ഡ് സെറ്റുകള്‍ നിര്‍മിച്ചു നല്‍കാനാണ് കരാര്‍.

ഷവോമിക്ക് ഇന്ത്യയില്‍ 34,000 കോടിയുടെ വാര്‍ഷിക വിറ്റു വരവാണുള്ളത്. പണത്തില്‍ നല്ലൊരു പങ്കും ഷവോമി ചൈനയിലെ മാതൃ കമ്പനിയിലേക്കു കൈമാറിയതായി ഇഡി പറഞ്ഞു. ശേഷിച്ച തുക എച്ച്എസ്ബിസി, സിറ്റി ബാങ്ക്, ഐഡിബിഐ, ഡച്ച് ബാങ്ക് എന്നിവയിലെ അക്കൗണ്ടുകളിലായാണ് ഉണ്ടായിരുന്നത്.

ഒരു തരത്തിലുള്ള സേവനവും സ്വീകരിക്കാതെയാണ് മൂന്നു വിദേശ കമ്പനികളിലേക്ക് ഷവോമി പണം കൈമാറിയിട്ടുള്ളത്. ഫെമയുടെ നാലാം വകുപ്പിലെ വ്യവസ്ഥകള്‍ ലംഘിച്ച് അനുമതിയില്ലാതെയാണ് പണം കൈമാറ്റമെന്നും ഇഡി വൃത്തങ്ങള്‍ പറഞ്ഞു. ഇഡി നടപടിക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ഷവോമി അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.