രാജ്യത്ത് കോവിഡ് വീണ്ടും പിടിമുറുക്കുന്നു; ചികിത്സയിലുള്ളവരുടെ എണ്ണം 20,000 ത്തിലേക്ക്

രാജ്യത്ത് കോവിഡ് വീണ്ടും പിടിമുറുക്കുന്നു; ചികിത്സയിലുള്ളവരുടെ എണ്ണം 20,000 ത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20,000 ത്തിലേക്ക്. ഇന്ന് 3,324 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 19,092 ആയി.

40 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 5,23,843 ആയി. തുടര്‍ച്ചയായ രണ്ടാം ദിവസവും ഡല്‍ഹിയിലെ കോവിഡ് രോഗികളുടെ എണ്ണം 1,500 കവിഞ്ഞു. 1,520 പേര്‍ക്കാണ് ഇന്ന് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത തുടരണമെന്നും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.