കൂണുപോലെ അറേബ്യന്‍ ഭക്ഷണശാലകള്‍ മുളച്ചു പൊന്തുന്നത് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍; ദുരൂഹമായി ഉടമകളുടെ സാമ്പത്തിക ഉറവിടം

കൂണുപോലെ അറേബ്യന്‍ ഭക്ഷണശാലകള്‍ മുളച്ചു പൊന്തുന്നത് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍; ദുരൂഹമായി ഉടമകളുടെ സാമ്പത്തിക ഉറവിടം

തിരുവനന്തപുരം: സംസ്ഥാനത്ത് അറേബ്യന്‍ ഭക്ഷണങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകള്‍ കൂണു പോലെയാണ് മുളച്ചു പൊന്തുന്നത്. പലതും വൃത്തിയുടെ കാര്യത്തില്‍ തീരെ മോശവും. കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ചതു പോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് ആരോഗ്യ വകുപ്പ് പരിശോധനയ്ക്കു തന്നെ ഇറങ്ങുന്നത്.

തീവ്രവാദത്തിനായി കേരളത്തിലേക്ക് എത്തുന്ന പണത്തിന്റെ നല്ലൊരു പങ്കും ഇത്തരം അറേബ്യന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന കടകളിലാണ് നിക്ഷേപിക്കുന്നതെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കാര്യമായ കച്ചവടം നടക്കാത്ത സ്ഥലങ്ങളിലാണ് അറേബ്യന്‍ ഹോട്ടലുകളില്‍ ഏറെയും വരുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ ആ നാട്ടുകാര്‍ക്ക് പോലും പരിചയമില്ലാത്തവരുടേതാണ്.

ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി ഷവര്‍മ, ആല്‍ഫാം ഹോട്ടലുകളാണ് ഉയര്‍ന്നു പൊങ്ങിയിരിക്കുന്നത്. ജോലിക്കാരായി എത്തുന്നത് മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ളവരാണ്. ഉടമസ്ഥരാകട്ടെ നാട്ടുകാര്‍ക്ക് മുന്‍ പരിചയമില്ലാത്തവരും. ഇത്തരം സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

അടുത്തിടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ പാതിരാത്രി പ്രതിഷേധത്തിനായി മിനിറ്റുകള്‍ക്കുള്ളില്‍ കൊച്ചി ദേശീയ പാതയില്‍ തടിച്ചു കൂടിയത് 500 ലേറെ യുവാക്കളായിരുന്നു. ഇവരില്‍ പലരും കൊച്ചിയില്‍ രാത്രി വൈകുവോളം പ്രവര്‍ത്തിക്കുന്ന അറേബ്യന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന കടകളിലെ ജീവനക്കാരായിരുന്നു.

അറേബ്യന്‍ ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ച് തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് കേന്ദ്ര ഇന്റലിജന്‍സ് നല്‍കിയതിനു ശേഷം കൊച്ചിയില്‍ പോലീസ് നൈറ്റ് പട്രോളിംഗ് അടക്കം ശക്തമാക്കിയിരുന്നു. അറേബ്യന്‍ ഭക്ഷണങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകളിലെ അടുക്കളകളില്‍ ജോലി ചെയ്യുന്നതിലേറെയും ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ്. ഇവരില്‍ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കരുമുണ്ട്.

ദേശീയ പാതയുടെ വശങ്ങളില്‍ പുതിയതായി പ്രത്യക്ഷപ്പെട്ട പുതിയ തരം ടീ ഷോപ്പുകളുടെ പ്രവര്‍ത്തനവും ദുരൂഹമാണ്. ഈ കടകള്‍ക്കൊക്കെ കറുത്ത പെയിന്റടിച്ച ബോര്‍ഡുകളാണ് വെച്ചിരിക്കുന്നത്. കറുത്ത ബാക്ക്ഗ്രൗണ്ടില്‍ ഉള്ള പരസ്യ ബോര്‍ഡുകള്‍ ഉള്ള കടകളുടെ പ്രവര്‍ത്തന രീതിയും സംശയകരമാണ്.

കേരളത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ കൂടുതല്‍ ഓഫീസുകള്‍ തുറക്കുന്നുവെന്ന വാര്‍ത്ത കൂടി ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. തീവ്രവാദത്തിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിന് മുന്നിലുണ്ട്.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഈരാറ്റുപേട്ട, പെരുമ്പാവൂര്‍, പത്തനംതിട്ട, കരുനാഗപ്പള്ളി, കൊടുവള്ളി, ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി എന്നിവിടങ്ങളില്‍ ഓഫീസുകള്‍ തുറക്കുന്നത്. എസ്ഡിപിഐ അടക്കമുള്ള സംഘടനകള്‍ക്ക് സ്വാധീനമുള്ള മേഖലകളാണിത്.

മുമ്പൊക്കെ തീവ്രവാദത്തിനായി എത്തിയിരുന്ന പണമുപയോഗിച്ച് വന്‍ തോതില്‍ ഭൂമി വാങ്ങി കൂട്ടുന്നതായിരുന്നു രീതി. ഇപ്പോള്‍ ഇത്തരം തീവ്രവാദ സംഘങ്ങള്‍ ഭക്ഷണശാലകളിലേക്ക് ഈ ഫണ്ട് വഴിതിരിച്ചു വിടുന്നത് ഏറെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.