അനുദിന വിശുദ്ധര്‍ - മെയ് 03
വിശുദ്ധ ഫിലിപ്പോസ്
ക്രിസ്തുവിന്റെ ആദ്യ ശിഷ്യന്‍മാരില്‍ ഒരാളായ വിശുദ്ധ ഫിലിപ്പോസ് പത്രോസിന്റേയും അന്ത്രയോസിന്റേയും നഗരമായ ബത്സയ്ദായില്‍ നിന്നുള്ളവനായിരുന്നു. പത്രോസും അന്ത്രയോസും വിളിക്കപ്പെട്ടതിന്റെ പിറ്റേന്നാണ് ഫിലിപ്പിന്റെ വിളി. യേശു ഫിലിപ്പോസിനെ കാണുകയും എന്നെ അനുഗമിക്കുക എന്ന് പറയുകയും ചെയ്തു.
അപ്പോള്‍ ഫിലിപ്പോസ് നഥാനിയേലിനെ കണ്ട് അവനോടു പറഞ്ഞു. 'മോശയുടെ നിയമ പുസ്തകത്തിലും പ്രവാചക ഗ്രന്ഥങ്ങളിലും ആരേപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ ഞങ്ങള്‍ കണ്ടു. നസറത്തിലെ ജോസഫിന്റെ മകനായ യേശുവിനെ'. അപ്പോള്‍ നഥാനിയേല്‍ അവനോട് ചോദിച്ചു. 'നസറത്തില്‍ നിന്നും എന്തെങ്കിലും നന്മ ഉണ്ടാകുമോ?' ഫിലിപ്പോസ് പറഞ്ഞു. 'വന്ന് കാണുക'.
പെന്തക്കൂസ്ത കഴിഞ്ഞ് അദ്ദേഹം ഫ്രീജിയായില്‍ സുവിശേഷം പ്രസംഗിക്കുകയും ഹീറോപ്പോളീസില്‍ വച്ച് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. റോമിലെ ഹോളി അപ്പോസ്തല്‍സ് ദേവാലയത്തില്‍ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിച്ചുണ്ട്.
വിശുദ്ധ യാക്കോബ്
യൂദായുടെ സഹോദരനും അപ്പസ്‌തോലനുമായ യാക്കോബ് ഗലീലിയിലെ കാനാ സ്വദേശിയാണ്. പുതിയ നിയമത്തിലെ അപ്പസ്‌തോലിക ലേഖനങ്ങളില്‍ ഒന്നിന്റെ രചയിതാവാണ് ചെറിയ യാക്കോബ് എന്നു വിളിക്കപ്പെടുന്ന വിശുദ്ധ യാക്കോബ്. സെബദിയുടെ പുത്രനായ യാക്കോബില്‍ നിന്ന് തിരിച്ചറിയാനാണ് അങ്ങനെ വിളിക്കുന്നത്.
യേശുവിന്റെ ദിവ്യത്വത്തെ നിരാകരിക്കുവാന്‍ യാക്കോബ് തയ്യാറാകാത്തതിനെ തുടര്‍ന്ന് മര്‍ദ്ദിക്കുകയും പിന്നീട് ദേവാലയത്തിന്റെ ഗോപുരത്തില്‍ നിന്നും അദ്ദേഹത്തെ താഴേക്കെറിഞ്ഞു കൊലപ്പെടുത്തുകയുമായിരുന്നു.
ആരാധനക്രമത്തില്‍ വളരെ ഹൃദയസ്പര്‍ശിയായ വിവരണമാണ് ഇതിനേപ്പറ്റി നല്‍കിയിട്ടുള്ളത്. ''അവനു 96 വയസായപ്പോഴേക്കും അവന്‍ സഭയെ 36 വര്‍ഷത്തോളം വളരെ നല്ല രീതിയില്‍ ഭരിച്ചു കഴിഞ്ഞിരുന്നു. അവനെ കല്ലെറിഞ്ഞു കൊല്ലുവാന്‍ ജൂതന്‍മാര്‍ പദ്ധതിയിടുകയും ക്ഷേത്രത്തിന്റെ ഗോപുരത്തില്‍ കൊണ്ട് പോയി തലകീഴായി താഴേക്ക് ഏറിയുകയും ചെയ്തു.
വീഴ്ചയുടെ ആഘാതത്തില്‍ കാലുകള്‍ ഒടിഞ്ഞ് അര്‍ധ പ്രാണനായി കിടക്കുമ്പോള്‍ അവന്‍ തന്റെ കരങ്ങള്‍ സ്വര്‍ഗത്തിലേക്കുയര്‍ത്തി തന്റെ ശത്രുക്കളുടെ മോക്ഷത്തിനായി ഇപ്രകാരം പ്രാര്‍ത്ഥിച്ചു. 'ദൈവമേ അവരോടു ക്ഷമിക്കണമേ, കാരണം അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല'.
റോമിലെ ഹോളി അപ്പോസ്തല്‍സ് ദേവാലയത്തില്‍ വിശുദ്ധ ഫിലിപ്പോസിന്റെ തിരുശേഷിപ്പുകള്‍ക്ക് സമീപത്തായിട്ടാണ് വിശുദ്ധ യാക്കോബിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളത്. ആരാധന നിയമത്തില്‍ ഈ വിശുദ്ധരുടെ പേരുകള്‍ ആദ്യ പട്ടികയില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ബേസിലെ അഡല്‍സിന്റിസ്
2. കില്‍ഡാരേ ബിഷപ്പായ കോണ്‍ലെത്ത്
3. യൂട്രെക്റ്റ് ആര്‍ച്ച് ബിഷപ്പായ ആന്‍സ്ഫ്രീഡിയൂസ്
4. കോണ്‍സ്റ്റാന്റിനോപ്പിളിലെ അലക്‌സാണ്ടര്‍, അന്റോണിനാ
5. റോമയിലെ അലക്‌സാണ്ടര്‍, എവെന്‍സിയൂസ്, തെയോഡോളൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.