കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ മേയ് 19ന് ഹാജരാകാമെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള യാത്രയിലാണെന്നും ഹാജരാകാന്‍ സാവകാശം വേണമെന്നുമാണ് വിജയ് ബാബു പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ സാവകാശം നല്‍കില്ലെന്നാണ് പൊലീസിന്റെ നിലപാടെന്നാണ് വിവരം. ഹൈക്കോടതിയില്‍ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മേയ് 18നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇത് മുന്നില്‍ കണ്ടാണ് വിജയ് ബാബുവിന്റെ നീക്കം. പീഡന ആരോപണത്തെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന താരത്തോട് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.
ഇതിനുള്ള മറുപടിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന തീയതിക്ക് തൊട്ടടുത്ത ദിവസം നേരിട്ട് ഹാജരാകാമെന്ന് നടന്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ദുബായിലാണ് വിജയ് ബാബു. ഇദ്ദേഹത്തിന് ഹൈക്കോടതിയുടെ വേനലവധി കഴിയും വരെ അവിടെ തുടരാന്‍ തടസമൊന്നുമില്ല. മേയ് 18നാണ് അവധി കഴിഞ്ഞ് കോടതി തുറക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.