കാഞ്ഞങ്ങാട്: കോഴിക്കോടിന് പിന്നാലെ കാസര്‍കോട് ജില്ലയിലും നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. ഷവര്‍മ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടികള്‍ക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കുട്ടികള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.
കുട്ടികളുടെ സാംപിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു നടത്തിയ പരിശോധനയിലാണ് രോഗബാധ ഉറപ്പിച്ചത്. നാല് കുട്ടികളുടെ സാംപിളുകളാണ് കോഴിക്കോട്ടേക്ക് അയച്ചത് ആശുപത്രിയില്‍ ചികിത്സയിലുള്ള ബാക്കി കുട്ടികളുടെ സാംപിളുകളും ഉടന്‍ കോഴിക്കോട്ടേക്ക് പരിശോധനയ്ക്ക് അയക്കും.
എല്ലാ കുട്ടികള്‍ക്കും ഉടന്‍ ഷിഗല്ല ചികിത്സ ആരംഭിക്കുമെന്ന് ഡിഎംഒ അറിയിച്ചു. കഴിഞ്ഞ ആഴ്ച കോഴിക്കോട് നഗരത്തിലും രണ്ട് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചിരുന്നു. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ രക്തം, മലം എന്നിവ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് പരിശോധിച്ചതില്‍ നിന്നാണ് ഷിഗല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചതെന്നു ഡിഎംഒ പറഞ്ഞു.
ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മരണപ്പെട്ട ദേവനന്ദയടക്കം 52 കുട്ടികളാണ് ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്. 2021ല്‍ കോഴിക്കോട് ജില്ലയിലും ഒരു കുട്ടി ഷിഗല്ല ബാധിച്ചു മരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.