തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ ഇന്നറിയാം. ഇന്ന് രാവിലെ എറണാകുളത്ത് ചേരുന്ന ജില്ലാ സെക്രട്ടേറിയേറ്റിനും ജില്ലാ കമ്മിറ്റിക്കും ശേഷം സ്ഥാനാര്‍ഥിയെ പ്രഖാപിച്ചേക്കും.
യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി അന്തരിച്ച പിടി തോമസിന്റെ ഭാര്യ ഉമാ തോമസിനെയാണ് തിരഞ്ഞെടുത്തത്. ഭാരത് മാതാ കോളജ് മുന്‍ അദ്ധ്യാപിക കൊച്ചുറാണി ജോസഫ്, ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് കെ.എസ് അരുണ്‍കുമാര്‍, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇതില്‍ അരുണ്‍ കുമാറിനാണ് സാധ്യത കൂടുതല്‍.
പാര്‍ട്ടി സംസ്ഥാന സെന്ററിന്റെ അംഗീകാരത്തോടെയാവും പ്രഖ്യാപനം. നാളെ തലസ്ഥാനത്ത് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനാണ് മണ്ഡലത്തിന്റെ പൂര്‍ണ മേല്‍നോട്ട ചുമതല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.