'വന്നത് പിതാവിന്റെ അനുഗ്രഹം വാങ്ങാന്‍'; ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലിനെക്കണ്ട് ഉമ തോമസ്

 'വന്നത് പിതാവിന്റെ അനുഗ്രഹം വാങ്ങാന്‍'; ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലിനെക്കണ്ട് ഉമ തോമസ്

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തി തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. രാവിലെ ഇടുക്കി ബിഷപ്പിനെയും ഉമ സന്ദര്‍ശിച്ചിരുന്നു.

പിതാവിന്റെ അനുഗ്രഹം വാങ്ങാനായി വന്നതാണെന്നും പി.ടിയോട് എതിര്‍പ്പുണ്ടായത് തെറ്റിദ്ധാരണമൂലമാണെന്നും ഉമ തോമസ് പറഞ്ഞു. ഒന്നോ രണ്ടോ പേര്‍ തെറ്റിദ്ധാരണമൂലം എതിര്‍ത്തെങ്കിലും അതിലേറെ പേര്‍ ഒപ്പം ഉണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു.

കെ.വി തോമസ് തന്നെ എതിര്‍ക്കില്ലെന്ന് ഉമ തോമസ് നേരത്തെ പറഞ്ഞിരുന്നു. കെ.വി തോമസ് ഞങ്ങളെ എന്നും ചേര്‍ത്ത് പിടിച്ചിട്ടേയുള്ളൂ. തോമസ് മാഷിനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങുമെന്നും ഉമാ പറഞ്ഞു. എല്ലാവരോടും വോട്ട് ചോദിക്കും, മറ്റ് സാമുദായിക നേതാക്കളേയും കാണുമെന്ന് ഉമ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.