കൊല്‍ക്കത്ത: ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്‍കിയ കേസില്‍ എതിര്‍ കക്ഷിക്കായി വാദിക്കാനെത്തിയ മുതിര്‍ന്ന നേതാവ് പി. ചിദംബരത്തിനെതിരേ കോണ്‍ഗ്രസ് അനുകൂല അഭിഭാഷകരുടെ പ്രതിഷേധം. കൊല്‍ക്കത്ത ഹൈക്കോടതിയിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. കെവന്റര്‍ എന്ന കമ്പനിക്ക് വേണ്ടിയാണ് ചിദംബരം കോടതിയില്‍ ഹാജരായത്.
ഈ കമ്പനിക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ബന്ധമുണ്ട്. ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി ഈ കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അത്തരമൊരു കമ്പനിക്ക് വേണ്ടിയെങ്ങനെയാണ് ചിദംബരത്തിന് ഹാജരാകാന്‍ കഴിയുകയെന്നും അഭിഭാഷകര്‍ ചോദിക്കുന്നു.
അഭിഭാഷകന്‍ എന്ന നിലയിലല്ല മറിച്ച് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയിലാണ് പ്രതിഷേധിച്ചതെന്ന് അഭിഭാഷകനായ കൗസ്തവ് ബാഗി പ്രതികരിച്ചു. അഭിഭാഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.