വിദ്യാര്‍ഥികളില്‍ വിഷാദരോഗം; കോളേജുകളില്‍ സ്റ്റുഡൻസ് സർവീസ് സെന്‍റർ ആരംഭിക്കാൻ യു.ജി.സി

വിദ്യാര്‍ഥികളില്‍ വിഷാദരോഗം; കോളേജുകളില്‍ സ്റ്റുഡൻസ് സർവീസ് സെന്‍റർ ആരംഭിക്കാൻ യു.ജി.സി

ന്യൂഡൽഹി: കോളേജ് വിദ്യാർഥികൾക്കിടയിൽ വിഷാദരോഗം ഉൾപ്പെടെ മാനസിക പ്രശ്നങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പരിഹാര പദ്ധതിയുമായി യു.ജി.സി. എല്ലാ കലാലയങ്ങളിലും സ്റ്റുഡൻസ് സർവീസ് സെന്റർ രൂപീകരിച്ച് മനശാസ്ത്ര വിദഗ്ധരെ ഉൾപ്പെടുത്തി കൗൺസലിങ് സൗകര്യമൊരുക്കുവാന്‍ തീരുമാനമായി.

ഇതുസംബന്ധിച്ച മാർഗരേഖ ഉടൻ പുറത്തിറക്കുമെന്നും യു.ജി.സി അധ്യക്ഷൻ ജഗദീഷ് കുമാർ അറിയിച്ചു. വ്യത്യസ്ത ചുറ്റുപാടിൽ നിന്നെത്തുന്ന വിദ്യാർഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കികൊണ്ട് ആവശ്യമെങ്കിൽ കൗൺസലിങ് നൽകാനാണ് കൗൺസിലർമാരെ നിയോഗിക്കുന്നത്.

ശാരീരിക ആരോഗ്യം, കായിക മേഖല എന്നിവയിൽ വിദ്യാർഥികളെ കൂടുതൽ പ്രാപ്തരാക്കാൻ മാനസികമായ പ്രചോദനം നൽകും. വനിതകൾ, ഭിന്നശേഷിക്കാർ, എൽ.ജി.ബി.ടി, പ്രശ്നബാധിത ചുറ്റുപാടിൽനിന്നു വരുന്നവര്‍ എന്നിവർക്കായിരിക്കും കൂടുതൽ പരിഗണന.

മാനസിക സംഘർഷങ്ങളും പഠനഭാരവുമാണ് പല വിദ്യാർഥികളും പഠനം ഉപേക്ഷിക്കാൻ കാരണം. പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് മാനസിക പിന്തുണ ഉറപ്പുവരുത്തിയാൽ കൊഴിഞ്ഞുപോക്ക് തടയാനാകുമെന്നും കമ്മിഷൻ അഭിപ്രായപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.