'സമ്മർ ഫിയസ്‌ത്താ'; കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ് 18,19 തീയതികളില്‍ നടത്തപെടുന്നു

'സമ്മർ ഫിയസ്‌ത്താ'; കുട്ടികള്‍ക്കായി സമ്മര്‍  ക്യാമ്പ് 18,19 തീയതികളില്‍ നടത്തപെടുന്നു

കൊച്ചി: കുട്ടികളിലെ കഴിവുകളെ വളര്‍ത്തുവാന്‍ കെ.സി.ബി.സി മീഡിയ കമ്മീഷനും കുട്ടികളുടെ പ്രമുഖ മാഗസിനായ സ്‌നേഹസേനയും ചേര്‍ന്ന് ഒരുക്കുന്ന സമ്മർ ഫിയസ്‌ത്താ 2022 ക്യാമ്പിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ഈ മാസം 18, 19 തീയതികളില്‍ കൊച്ചി പാലാരിവട്ടം പി.ഓസിയിലാണ് സമ്മര്‍ ക്യാമ്പ് നടക്കുന്നത്. കലാ, സാഹിത്യം, സംഗീതം, പ്രസംഗം, തീയേറ്റര്‍ എന്നിവയില്‍ ക്യാമ്പില്‍ പരിശീലനം നല്കും.


എട്ട് വയസു മുതല്‍ 15 വയസുവരെയുള്ള കുട്ടിക്കള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. ഭക്ഷണം ഉള്‍പ്പടെ 800 രൂപയാണ് ക്യാമ്പിന്റെ ഫീസ്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് ക്യാമ്പ് നടക്കുന്നത്.

ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8281054656 എന്ന നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.