പൗരത്വനിയമം: കോവിഡ് തരംഗം അവസാനിക്കുമ്പോള്‍ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ

 പൗരത്വനിയമം: കോവിഡ് തരംഗം അവസാനിക്കുമ്പോള്‍ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. കോവിഡ് തരംഗം അവസാനിക്കുമ്പോള്‍ നിയമം നടപ്പാക്കും. ബംഗാളിലെ സിലിഗുരിയില്‍ ബിജെപി റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി കിംവദന്തി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ''ഞാനിന്ന് വടക്കന്‍ ബംഗാളിലെത്തി. സിഎഎ നടപ്പാക്കില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ കോവിഡ് തരംഗം അവസാനിച്ചാല്‍ സിഎഎ നടപ്പാക്കും''-അമിത് ഷാ പറഞ്ഞു.

മമതാ ദീദി, നുഴഞ്ഞുകയറ്റം തുടരണമെന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്. പക്ഷെ സിഎഎ ഒരു യാഥാര്‍ഥ്യമാണ്. അതൊരു യാഥാര്‍ഥ്യമായിത്തന്നെ തുടരും ടിഎംസിക്ക് അതിനെതിരെ ഒന്നും ചെയ്യാനാവില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഇതിന് പിന്നാലെ അമിത് ഷാക്ക് മറുപടിയുമായി മമതാ ബാനര്‍ജി രംഗത്തെത്തി.

ഇത് അവരുടെ ആസൂത്രിത പദ്ധതിയാണ്. എന്തുകൊണ്ടാണ് അവര്‍ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാത്തത്. 2024ല്‍ അവര്‍ അധികാരത്തിലെത്തില്ല. ഏതെങ്കിലും പൗരന്റെ അവകാശം ഹനിക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല. ഐക്യമാണ് നമ്മുടെ ശക്തി. ഒരു വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം എത്തിയത്. ഓരോ തവണ വരുമ്പോള്‍ അവര്‍ മോശമായി സംസാരിക്കാറുണ്ടെന്നും മമത പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.