ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് അധികം വൈകില്ല; മണ്ഡല പുനര്‍ നിര്‍ണയ സമിതി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് അധികം വൈകില്ല; മണ്ഡല പുനര്‍ നിര്‍ണയ സമിതി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് അധികം വൈകില്ലെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ഭരണ പ്രദേശമായ ശേഷം ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. 2020 മാര്‍ച്ചില്‍ രൂപീകരിച്ച മണ്ഡല പുനര്‍നിര്‍ണയ സമിതി ജമ്മു മേഖലയ്ക്ക് ആറു നിയമസഭാ സീറ്റുകളും കശ്മീരിന് ഒരു സീറ്റും കൂടി അധികമായി അനുവദിച്ച് അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

നിലവില്‍ 90 അംഗ നിയമസഭയില്‍ ജമ്മുവിന് 43 സീറ്റും കശ്മീരിന് 47 സീറ്റുമാണ് പുനര്‍നിര്‍ണയത്തോടെ വരുന്നത്. രജൗരി, പൂഞ്ച് എന്നിവ അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായി. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്നതോടെ മാറ്റങ്ങള്‍ പ്രാബല്യത്തിലാവും. ഉടന്‍ നിയമസഭ തെരഞ്ഞെടുപ്പ് വരുമെന്ന സൂചന വന്നതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

2009 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത്. മുന്‍ നിയമസഭയില്‍ 87 സീറ്റാണുണ്ടായിരുന്നത്. കശ്മീരിന് 46, ജമ്മുവിന് 37, ലഡാക്കിന് 4. സംസ്ഥാന പുനഃസംഘടനയില്‍ ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശമായി മാറി. 2011 ലെ സെന്‍സസ് പ്രകാരം ജമ്മു മേഖലയില്‍ 53.72 ലക്ഷവും കശ്മീര്‍ ഡിവിഷനില്‍ 68.83 ലക്ഷവുമാണ് ജനസംഖ്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.