വത്തിക്കാന്‍ സിറ്റി: കാല്‍മുട്ടിലെ അസ്ഥി സംബന്ധമായ വേദനയെത്തുടര്‍ന്ന് നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഇതാദ്യമായി പൊതുപരിപാടിയില്‍ വീല്‍ചെയറിലിരുന്ന് പങ്കെടുത്ത് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനില്‍ ആഗോള സന്യാസിനീ സമൂഹങ്ങളുടെ സുപ്പീരിയേഴ്‌സുമായുള്ള കൂടിക്കാഴ്ച നടക്കുന്ന പോള്‍ ആറാമന്‍ ഹാളില്‍ മാര്‍പാപ്പ വീല്‍ചെയറിലാണ് എത്തിയത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഉദരരോഗത്തെത്തുടര്‍ന്ന് വന്‍കുടല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാര്‍പാപ്പ അതില്‍നിന്ന് പൂര്‍ണസുഖം പ്രാപിച്ചെങ്കിലും മുട്ടുവേദനയ്ക്ക് സ്ഥിരമായി ഫിസിയോതെറപ്പിക്കു വിധേയനായിരുന്നു.
സമീപകാല പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ അടുത്തേക്കു ചെന്ന് അഭിവാദ്യം ചെയ്യാന്‍ കഴിയാത്തതിനാല്‍ പാപ്പ ക്ഷമാപണം നടത്തി. സഹായമില്ലാതെ എഴുന്നേല്‍ക്കാനും നടക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
വേദനയ്ക്ക് ആശ്വാസം ലഭിക്കാന്‍ ഒരു ചെറിയ ചികിത്സാ പ്രക്രിയയ്ക്ക് വിധേയനാകുമെന്ന് ഒരു അഭിമുഖത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വെളിപ്പെടുത്തിയിരുന്നു.
സമീപകാലത്ത് നടന്ന പൊതു പരിപാടികളില്‍ കഴിയുന്നത്ര ഇരുന്നുകൊണ്ടാണ് പാപ്പ പങ്കെടുത്തത്. കാല്‍മുട്ടു വേദന മൂലം മാര്‍പാപ്പ നേരത്തെ പല പരിപാടികളും റദ്ദാക്കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച വത്തിക്കാന്‍ സ്‌ക്വയറില്‍വെച്ചുള്ള തന്റെ പൊതു അഭിസംബോധന പാപ്പ ഇരുന്നുകൊണ്ടാണ് നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.