ന്യുഡല്‍ഹി: രാജ്യത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ സമ്പൂര്‍ണമായി നിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജൂലൈ ഒന്നു മുതല്‍ രാജ്യമാകെ പൂര്‍ണ നിരോധനം നടപ്പിലാക്കും. പ്ലാസ്റ്റിക് ഉപയോഗം സംബന്ധിച്ച് കര്‍ശന നടപടികള്‍ സ്വീകരിച്ച മറ്റു ചില രാജ്യങ്ങളുമുണ്ട്.
2002ല്‍, പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ആദ്യ രാജ്യമായി ബംഗ്ലാദേശ് മാറിയിരുന്നു. അതിനുശേഷം മറ്റ് ചില രാജ്യങ്ങളും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായുള്ള തങ്ങളുടെ ശ്രമങ്ങള്‍ ശക്തമാക്കുകയും സമാനമായ നിരോധനങ്ങളോ നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തുകയും ചെയ്തു. 2030ഓടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിര്‍ത്തലാക്കുമെന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ 170 രാജ്യങ്ങള്‍ പ്രതിജ്ഞയെടുത്തിരുന്നു.
കെനിയയിലെ നെയ്റോബിയില്‍ വെച്ചു നടന്ന യുഎന്‍ പരിസ്ഥിതി അസംബ്ലിയില്‍ നടന്ന ആ പ്രതിജ്ഞയില്‍ ഇന്ത്യയും പങ്കെടുത്തു. പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയും ബദല്‍ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട്, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് പൂര്‍ണമായോ ഭാഗികമായോ നിരോധനം കൊണ്ടു വരുന്നതില്‍ 80 ഓളം രാജ്യങ്ങള്‍ ഇതിനോടകം വിജയിച്ചിട്ടുണ്ട്. ഇതില്‍ 30 രാജ്യങ്ങള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ആണെന്നതാണ് ശ്രദ്ധേയം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.