ആ സ്വപ്‌നം ഫലം കണ്ടില്ല; മൗണ്ട് കാഞ്ചന്‍ജംഗ കയറുന്നതിനിടെ ഇന്ത്യന്‍ പര്‍വതാരോഹകന് ദാരുണാന്ത്യം

ആ സ്വപ്‌നം ഫലം കണ്ടില്ല; മൗണ്ട് കാഞ്ചന്‍ജംഗ കയറുന്നതിനിടെ ഇന്ത്യന്‍ പര്‍വതാരോഹകന് ദാരുണാന്ത്യം

ന്യൂ ഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പര്‍വതമായ കാഞ്ചന്‍ജംഗ കയറുന്നതിനിടെ ഇന്ത്യന്‍ പര്‍വതാരോഹകന് ദാരുണാന്ത്യം. മഹാരാഷ്ട്ര സ്വദേശിയായ 52 കാരന്‍ നാരായണന്‍ അയ്യരാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചത്.

8,586 അടി ഉയരമുള്ള കാഞ്ചന്‍ജംഗയുടെ 8,200 അടി ഉയരത്തില്‍ എത്തിയതോടെ തളര്‍ന്ന് പോയ നാരായണന്‍ അയ്യര്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് യാത്രാ കമ്പനിയായ പയനിയര്‍ അഡ്വഞ്ചേഴ്സിന്റെ നിവേഷ് കര്‍കി പറഞ്ഞു. ഈ വര്‍ഷം കാഞ്ചന്‍ജംഗ കയറുന്നതിനിടെ മരണപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് നാരായണന്‍ അയ്യര്‍. കഴിഞ്ഞ മാസം ഗ്രീക്ക് പര്‍വതാരോഹകന്‍ 8167 അടി ഉയരത്തിലെത്തിയപ്പോള്‍ മരിച്ചിരുന്നു.

തൊട്ടുപിന്നാലെയുള്ള മറ്റൊരു നേപ്പാള്‍ സ്വദേശിയായ പര്‍വതാരോഹകനെയും മരിച്ച നിലയില്‍ കണ്ടെത്തി. 2020ല്‍ കോവിഡ് മഹാമാരിക്ക് പിന്നാലെ പര്‍വതാരോഹണത്തിന് നേപ്പാള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് നേപ്പാള്‍ പര്‍വതാരോഹണത്തിന് അനുമതി നല്‍കി തുടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.