'കേരള സവാരി'ക്ക് തുടക്കമാകുന്നു; സര്‍ക്കാര്‍ ടാക്സി വിരല്‍ തുമ്പില്‍

 'കേരള സവാരി'ക്ക് തുടക്കമാകുന്നു; സര്‍ക്കാര്‍ ടാക്സി വിരല്‍ തുമ്പില്‍

തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ ടാക്‌സി സേവനമായ 'കേരള സവാരി'ക്ക് തുടക്കമാകുന്നു. പരീക്ഷണാ അടിസ്ഥാനത്തില്‍ മെയ് 19ന് തിരുവനന്തപുരം നഗരത്തില്‍ സേവനം നിലവില്‍ വരും. കേന്ദ്ര പൊതുമേഖല സ്ഥാപനമായ പാലക്കാട്ടെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന്റെ (ഐ.ടി.ഐ) സാങ്കേതിക പങ്കാളിത്തത്തോടെ സംസ്ഥാന തൊഴില്‍ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.

കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡാണ് ഉബര്‍, ഓല മാതൃകയില്‍ കേരള സവാരി എന്ന പേരില്‍ ഓണ്‍ലെന്‍ ഓട്ടോ, ടാക്‌സി സേവനം തുടങ്ങുന്നത് സംബന്ധിച്ച് സര്‍ക്കാറിന് നിര്‍ദേശം സമര്‍പ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് പദ്ധതിക്ക് തുടക്കമാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും പലവിധ കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു.

സോഫ്റ്റ്‌വെയര്‍, ജി.പി.എസ് ഏകോപനം, കോള്‍ സെന്റര്‍ എന്നിവയടക്കം പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ പൂര്‍ണമായും ഐ.ടി.ഐയാകും വഹിക്കുക. ടാക്‌സി ബുക്ക് ചെയ്യുന്നതിന് മൊബൈല്‍ ആപ്പുണ്ടാകും.

ആപ്പിലെ ഓരോ ബുക്കിങ്ങിലും മൊത്തം വരുമാനത്തിന്റെ ആറു ശതമാനം ഐ.ടി.ഐക്കും രണ്ടു ശതമാനം സര്‍ക്കാറിനുമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും പദ്ധതിയുടെ ഭാഗമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.