ന്യൂഡല്‍ഹി: ദക്ഷിണേഷ്യയിലെ പഴയ വാഹനങ്ങള്‍ പൊളിക്കുന്ന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇതു വഴി കൂടുതല്‍ തൊഴിലവസരങ്ങളും അസംസ്‌കൃത വസ്തുക്കളും കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ സാധിക്കും. രാജ്യത്ത് ഓരോ നഗര കേന്ദ്രത്തിലും 150 കിലോ മീറ്ററിനുള്ളില്‍ ഒരു വാഹനം പൊളിക്കല്‍ സൗകര്യമെങ്കിലും വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, മാലിദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് ധാരാളം പഴയ വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാനാകും. ഇതു ഈ മേഖലയുടെ വികസനത്തിന് വഴിയൊരുക്കുമെന്നും ഗഡ്കരി പറഞ്ഞു. മെറ്റീരിയല്‍ റീസൈക്ലിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പഴയ വാഹനം പൊളിക്കല്‍ നയം ഘട്ടം ഘട്ടമായി വാഹന മലിനീകരണം കുറയ്ക്കാന്‍ പഴയതും യോഗ്യവുമല്ലാത്ത വാഹനങ്ങള്‍ ഒഴിവാക്കാനും പുതിയവ അവതരിപ്പിക്കാനും സഹായിക്കുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ വര്‍ഷം ഒഗസ്റ്റിലാണ് നയം പ്രഖ്യാപിച്ചത്. 2022 ഏപ്രില്‍ ഒന്നിന് നയം പ്രാബല്യത്തില്‍ വന്നു. പഴയ വാഹനങ്ങള്‍ ഒഴിവാക്കി പുതിയത് വാങ്ങുന്നവര്‍ക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും റോഡ് നികുതിയില്‍ 25 ശതമാനം വരെ നികുതി ഇളവ് നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.