തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ഇന്നും തുടരും. ആറ് ദിവസത്തിനിടെ 1132 ഇടങ്ങളില്‍ പരിശോധന നടത്തി. ഇതുവരെ 142 കടകളാണ് പൂട്ടിച്ചത്. ഇന്നലെ 349 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 32 എണ്ണം പൂട്ടിച്ചു.
ബാര്‍ ഹോട്ടലുകളിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും പരിശോധന വ്യാപിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഭക്ഷ്യ വസ്തുക്കള്‍, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവയാണ് പരിശോധിക്കുന്നത്.
 മീനിലെയും ശര്‍ക്കരയിലെയും മായം കണ്ടെത്താനുള്ള പരിശോധനയും പുരോഗമിക്കുകയാണ്. രണ്ടാഴ്ചക്കിടെ 6035 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. 4010 പരിശോധനകളില്‍ 2014 സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചു.
കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കിയത്. ചെറുവത്തൂരില്‍ നിന്ന് പരിശോധനക്കെത്തിച്ച ഷവര്‍മ സാംപിളില്‍ ഷിഗെല്ല, സാല്‍മൊനല്ല ബാക്ടീരിയകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.