തൃക്കാക്കരയില്‍ ലൗ ജിഹാദും നര്‍ക്കോര്‍ട്ടിക് ജിഹാദും ചര്‍ച്ച ചെയ്യപ്പെടും: കെ.സുരേന്ദ്രന്‍

തൃക്കാക്കരയില്‍ ലൗ ജിഹാദും നര്‍ക്കോര്‍ട്ടിക് ജിഹാദും ചര്‍ച്ച ചെയ്യപ്പെടും: കെ.സുരേന്ദ്രന്‍

കൊച്ചി: തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഇടതു, വലതു മുന്നണികള്‍ക്ക് തൃക്കാക്കരയില്‍ തിരിച്ചടി നല്‍കുകയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

തൃക്കാക്കരയ്ക്ക് ഏറെ പരിചിതനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍. ഹൈന്ദവ- ക്രൈസ്തവ മതവിശ്വാസികള്‍ക്കെതിരേയുള്ള സമീപനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ വിശ്വാസികളടെ പ്രധാന വിഷയമായിരിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

തൃക്കാക്കരയില്‍ ലൗജിഹാദും നര്‍ക്കോര്‍ട്ടിക് ജിഹാദും മുഖ്യവിഷയമായി തന്നെ ചര്‍ച്ച ചെയ്യപ്പെടും. മത ഭീകര വാദികളെ സര്‍ക്കാര്‍ കയ്യയച്ചു സഹായിക്കുകയാണ്. ഹിന്ദു-ക്രൈസ്തവ വിശ്വാസ പ്രമാണങ്ങളെ തര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഇരുമുന്നണികളും മൃദു സമീപനമാണ് സ്വീകരിക്കുന്നത്. ഇതെല്ലാം തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പു പ്രചാരണ വിഷയമാണ്.

ഭീരകവാദികളെ വോട്ടിനു വേണ്ടി പ്രപീണിപ്പിക്കുകയാണ് ഇരു മുന്നണികളും ചെയ്യുന്നത്. ഭീകരവാദികളുടെ നീക്കങ്ങളിലെ ആശങ്കകള്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ സാന്നിധ്യം ഏറെ നിര്‍ണായകമായിരുന്നു. അരുവിക്കരയിലും നെയ്യാറ്റിന്‍കരയിലും ഇതു തെളിയിക്കപ്പെട്ടു. നരേന്ദ്ര മോഡിയുടെ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കപ്പെടുന്ന അര്‍ബന്‍ മണ്ഡലമെന്ന നിലയില്‍ ബിജെപിയ്ക്ക് ഏറെ പ്രതീക്ഷയുണ്ട്. വോട്ടര്‍മാരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇരു മുന്നണികളും തയ്യാറാവുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പടുത്തി

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് എ.എന്‍ രാധാകൃഷ്ണന്റെ പേര് ബിജെപി പ്രഖ്യാപിക്കുന്നത്. ഒരു ദിവസത്തെ കേരള സന്ദര്‍ശനത്തിന് കോഴിക്കോടെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പ്രഖ്യാപനം പിന്നെയും വൈകുകയായിരുന്നു. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്.

മുതിര്‍ന്ന നേതാവ് എ.എന്‍ രാധാകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ മുന്‍തൂക്കമുണ്ടായിരുന്നത്. ഒ.എം ശാലിന, ടി.പി സിന്ധുമോള്‍ എന്നിവരാണ് ബിജെപി പരിഗണിച്ചിരുന്ന വനിതാ സ്ഥാനാര്‍ത്ഥികള്‍. മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റാണ് ഒ.എം ശാലിന. ബിജെപി സംസ്ഥാന സെക്രട്ടിമാരില്‍ ഒരാളും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ടി.പി സിന്ധുമോള്‍.

സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ അന്തരിച്ച പി.ടി തോമസ് എംഎല്‍എയുടെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കി യുഡിഎഫ് ആദ്യമെത്തിയെങ്കിലും ഡോ. ജോ ജോസഫിനെ അവതരിപ്പിച്ച് എല്‍ഡിഎഫും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. ഈ മാസം 11 നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. മെയ് 16 നുള്ളില്‍ പത്രിക പിന്‍വലിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.