തൃശൂര്‍ പൂരം: വിവാദമായപ്പോള്‍ 'സവര്‍ക്കര്‍ കുട' പിന്‍വലിച്ച് പാറമേക്കാവ് ദേവസ്വം

തൃശൂര്‍ പൂരം: വിവാദമായപ്പോള്‍ 'സവര്‍ക്കര്‍ കുട' പിന്‍വലിച്ച് പാറമേക്കാവ് ദേവസ്വം

തൃശൂര്‍: പൂരത്തിന്റെ കുടമാറ്റത്തിൽ ഉപയോഗിക്കാനുള്ള കുടകളിൽ സവർക്കറുടെ ചിത്രം. സംഭവം വിവാദമായതിനെത്തുടർന്ന് കുട ഉപയോഗിക്കാനുള്ള തീരുമാനം പാറമേക്കാവ് ദേവസ്വം പിൻവലിച്ചു.

ഇന്നലെ പാറമേക്കാവ് ദേവസ്വത്തിന്റെ ആനച്ചമയപ്രദർശനത്തിലാണ് കുടകൾ പ്രദർശിപ്പിച്ചത്. സ്വാതന്ത്ര്യ സമര സേനാനികളുടെയും നവോത്ഥാന നായകരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ കുടകൾ പ്രദർശനത്തിനുണ്ടായിരുന്നു.

ഗാന്ധിജി, നേതാജി, ഭഗത്സിങ്, രാജാറാം മോഹൻ റോയ്, ഉദ്ധംസിങ്, ചട്ടമ്പിസ്വാമി, മന്നത്ത് പദ്മനാഭൻ എന്നിവരുടെ ചിത്രങ്ങൾ. ഓരോ കുടയിലും ഏഴുപേരുടെ ചിത്രങ്ങൾ വീതമാണ് ഉണ്ടായിരുന്നത്. ഇതിൽ ചില കുടകളിലാണ് സവർക്കറുടെ ചിത്രവും ഇടംപിടിച്ചത്. ഉച്ചയോടെ സാമൂഹിക മാധ്യമങ്ങളിൽ ഇതിനെതിരേ വിമർശനങ്ങൾ പ്രത്യക്ഷപ്പെട്ടു.

പുരോഗമന കലാ സാഹിത്യസംഘവും എ.ഐ.വൈ.എഫും പ്രതിഷേധക്കുറിപ്പും ഇറക്കി. അതോടെ വിവാദത്തിന് ഇടനൽകേണ്ടെന്ന് ദേവസ്വം തീരുമാനിക്കുകയായിരുന്നു. കുടകൾ ചിലർ വഴിപാടായി നൽകാറുണ്ടെന്നും അത്തരമൊന്നിലാണ് ഇതുൾപ്പെട്ടതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.