തിരുവനന്തപുരം: അസാനി ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുളളത്. ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.
24 മണിക്കൂറില്‍ 64.5മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. അതേസമയം അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തെക്കന്‍, മധ്യ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അന്തരീക്ഷം മേഘാവൃതമായി തുടരും.
എന്നാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. ആന്ധ്ര, തമിഴ്‌നാട് തീരത്ത് അസാനിയുടെ ഫലമായി കാറ്റും മഴയും ശക്തമായിരിക്കുകയാണ്. ചെന്നൈയിലേയ്ക്കും വിശാഖപട്ടണത്തേയ്ക്കുമുള്ള ചില വിമാനങ്ങള്‍ റദ്ദാക്കി.
അടുത്ത 24മണിക്കൂറിനുള്ളില്‍ അസാനി ദുര്‍ബലമായി വലിയ നാശനഷ്ടങ്ങളുണ്ടാക്കാതെ അവസാനിക്കുമെന്നാണ് നിഗമനം. കാറ്റിന്റെ നിലവിലെ വേഗത 95 മുതല്‍ 105 കിലോമീറ്റര്‍ വരെയാണ്. ഇത് 115 വരെയാകുമെന്നാണ് മുന്നറിയിപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.