രാജ്യദ്രോഹ കുറ്റം: കേസുകള്‍ മരവിപ്പിക്കുന്നതില്‍ നാളെ നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

രാജ്യദ്രോഹ കുറ്റം: കേസുകള്‍ മരവിപ്പിക്കുന്നതില്‍ നാളെ നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

ന്യുഡല്‍ഹി: രാജ്യദ്രോഹ കേസുകള്‍ മരവിപ്പിക്കുന്നതിലുള്ള നിലപാട് കേന്ദ്ര സര്‍ക്കാര്‍ നാളെ അറിയിക്കണമെന്ന് സുപ്രീം കോടതി. പുനപരിശോധന വരെ പുതിയ കേസുകള്‍ ഒഴിവാക്കാനാകുമോ എന്നും കോടതി ചോദിച്ചു. നിലവില്‍ കേസ് നേരിടുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതും ആലോചിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. 

രാജ്യദ്രോഹ കുറ്റത്തിന് എതിരായ ഹര്‍ജികള്‍ മാറ്റിവയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും ഉള്‍പ്പെടുന്ന വിഷയമാണ്. അതിനാല്‍ സര്‍ക്കാരിന് ആലോചിച്ചേ തീരുമാനിക്കാനാവൂ എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.

ഹര്‍ജി കോടതി പരിഗണിക്കരുതെന്ന് കേന്ദ്ര നിലപാടിനെ എതിര്‍ത്ത് കപില്‍ സിബല്‍ വാദിച്ചിരുന്നു. എന്നാല്‍ പത്ത് മാസം മുമ്പ് നോട്ടീസ് നല്‍കിയ വിഷയമാണെന്ന് കോടതി പറഞ്ഞു. അതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തള്ളുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

കൂടാതെ കേന്ദ്രത്തിനു പാര്‍ലമെന്റിനു വേണ്ടി സംസാരിക്കാനാവില്ലെന്ന് ഗോപാല്‍ സുബ്രമണ്യം വാദിച്ചു. കൊളോണിയല്‍ നിയമങ്ങള്‍ ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ നിലപാട് സത്യവാങ്മൂലത്തിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. തല്‍ക്കാലം നിയമത്തിന്റെ ദുരുപയോഗം എങ്ങനെ തടയാം എന്നത് ആലോചിക്കണം. നിലവിലെ കേസുകളിലും ഭാവിയില്‍ എടുക്കാവുന്ന കേസുകളിലും കേന്ദ്ര നിലപാട് എന്തെന്ന് കോടതി ചോദിച്ചു.

രാജ്യദ്രോഹ കുറ്റം തല്‍ക്കാലം ചുമത്താതിരിക്കാനാവില്ലേ എന്ന് ചോദിച്ച കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൂടെ എന്നും ചോദിച്ചു. ഏതെങ്കിലും കുറ്റം ചുമത്താതിരിക്കാനായി കോടതി നിര്‍ദ്ദേശിച്ചതായുള്ള ചരിത്രമില്ലെന്ന് കേന്ദ്രം മറുപടി നല്‍കി. ജവഹര്‍ലാല്‍ നെഹ്‌റുവിന് ചെയ്യാനാവാത്തതാണ് ഇപ്പോള്‍ ചെയ്യാന്‍ ശ്രമിക്കുന്നതെന്നും കേന്ദ്രം പറഞ്ഞുവച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.