തൃശൂര്‍ പൂരം: മഴമൂലം മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് വൈകുന്നേരം ഏഴിന്

തൃശൂര്‍ പൂരം: മഴമൂലം മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് വൈകുന്നേരം ഏഴിന്

തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴ് മണിക്ക് നടക്കും. ബുധനാഴ്ച വെളുപ്പിന് മൂന്ന് മണിക്ക് നടത്താനിരുന്ന വെടിക്കെട്ടാണ് മഴ മൂലം രാത്രിയിലേക്ക് മാറ്റിയത്. മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് വെടിക്കെട്ട് വൈകിട്ട് ഏഴ് മണിക്ക് നടത്താന്‍ ധാരണയായത്.

ഘടക പൂരങ്ങളുടെ വരവ് തുടരും. പകല്‍പ്പൂരവും മാറ്റമില്ലാതെ തന്നെ നടക്കും. വെടിക്കെട്ടിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നെങ്കിലും കുടമാറ്റത്തിനു ശേഷം ആരംഭിച്ച കനത്ത മഴ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു. ഇതിനാലാണ് പുലര്‍ച്ചെ നടക്കേണ്ടിയിരുന്ന വെടിക്കെട്ട് മാറ്റിവച്ചതെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. ചൊവ്വാഴ്ച കുടമാറ്റ സമയം മുതല്‍ തൃശൂരില്‍ നേരിയ മഴ ഉണ്ടായിരുന്നു. വൈകീട്ടോടെ മഴ ശക്തമായി. അത് രാത്രി വൈകിയും തുടര്‍ന്നതോടെയാണ് വെടിക്കെട്ട് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. പിന്നീട് അര്‍ധരാത്രിയോടെ ബുധനാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്നലെ നടന്ന കുടമാറ്റം വര്‍ണക്കുടകള്‍ക്കു പുറമെ എല്‍.ഇ.ഡി കുടകളും ഇക്കുറി സ്ഥാനം പിടിച്ചിരുന്നു. ഇലഞ്ഞിത്തറമേളത്തിനു ശേഷം തിരുവമ്പാടി പാറമേക്കാവ് പൂരങ്ങള്‍ തമ്മില്‍ കാണുന്നതാണ് കുടമാറ്റം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.