ഷാർജ: 13 മത് കുട്ടികളുടെ വായനോത്സവത്തിന് ഇന്ന് ഷാർജ എക്സ്പോ സെന്‍ററില്‍ തുടക്കമാകും. ഷാർജ ബുക്ക് അതോറിറ്റിയാണ് വായനോത്സവം സംഘടിപ്പിക്കുന്നത്. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെയും പത്നിയും കുടുംബകാര്യവിഭാഗം സുപ്രീം കൗണ്‍സില്‍ ചെയർപേഴ്സണുമായ ഷെയ്ഖ ജവഹർ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെയും രക്ഷാകർത്വത്തിലാണ് വായനോത്സവം നടക്കുന്നത്.
സർഗാത്മകത സൃഷ്ടിക്കുകയെന്നതാണ് ഇത്തവണത്തെ ആപ്തവാക്യം.
വായനോത്സവത്തിലേക്കുളള പ്രവേശനം സൗജന്യമാണ്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ രാത്രി 8 മണിവരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുളളത്. വെള്ളിയാഴ്ചകളില്‍ നാലുമണിമുതല്‍ രാത്രി 9 മണിവരെയും ഞായറാഴ്ചകളില്‍ രാവിലെ 9 മുതല്‍ രാത്രി 9 മണിവരെയും വായനോത്സവത്തില്‍ സന്ദർശനം നടത്താം. https://www.scrf.ae/en/home എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രർ ചെയ്യാം. എക്സ്പോ സെന്‍ററില്‍ നേരിട്ടെത്തിയും രജിസ്ട്രേഷന്‍ നടത്താം.
1900 ത്തോളം പ്രവർത്തനങ്ങളും കുട്ടികള്‍ക്കായുളള 1140 പരിപാടികളും 120 സാംസ്കാരിക പരിപാടികളും 130 കലാപരിപാടികളും ഇത്തവണത്തെ വായനോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്. പ്രാദേശിക-അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ നിരവധി എഴുത്തുകാരും കലാകാരന്മാരും സമൂഹമാധ്യമങ്ങളില്‍ താരമായവരുമെല്ലാം വായനോത്സവത്തിനെത്തും.
ഇന്ത്യൻ രചയിതാക്കളായ വിഭാബത്രയും കുട്ടിക്കഥകളുടെ എഴുത്തുകാരി അനിത വച്ചരഞ്ചിനിയും മേളയ്ക്കെത്തും.
കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന റോബോർട്ട് സൂവാണ് ഇത്തവണത്തെ പ്രത്യേകത. ലണ്ടൻ ആസ്ഥാനമായുള്ള പ്രസാധകരായ മാർഷൽ എഡിഷൻസിന്‍റെ ദി റോബോട്ട് സൂ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി, മൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് കൂടുതലറിയാൻ താൽപ്പര്യമുള്ള കുട്ടികള്‍ക്കായാണ് റോബോർട്ട് സൂ ഒരുക്കിയിരിക്കുന്നത്. 8 മൃഗറോബോട്ടുകളാണ് റോബോർട്ട് മൃഗശാലയില്‍ ഉളളത്.
വായനോത്സത്തോട് അനുബന്ധിച്ച് ബുക്ക് സെല്ലേഴ്സ് കോണ്‍ഫറൻസും നടക്കും. അന്തർദേശീയ പുസ്തക വില്‍പ്പനക്കാരും പ്രസാധാകരും വിതരണക്കാരും കോണ്‍ഫറന്‍സിന്‍റെ ഭാഗമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.