കെ.വി തോമസ് സിപിഎം-ബിജെപി മധ്യസ്ഥന്‍; മന്ത്രി പദവിയോടെ കെ റെയില്‍ ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം: ചെറിയാന്‍ ഫിലിപ്

കെ.വി തോമസ് സിപിഎം-ബിജെപി മധ്യസ്ഥന്‍; മന്ത്രി പദവിയോടെ കെ റെയില്‍ ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം:  ചെറിയാന്‍ ഫിലിപ്

തിരുവനന്തപുരം: പുതുതായി രൂപം കൊണ്ട സിപിഎം-ബിജെപി രഹസ്യ ബന്ധത്തിന്റെ മധ്യസ്ഥനാണ് കെ.വി തോമസെന്ന് ചെറിയാന്‍ ഫിലിപ്. കെ.വി തോമസിന്റെ നിലപാട് വാര്‍ധക്യത്തിന്റെ വിഭ്രാന്തിയാണെന്നും അദ്ദേഹം പരിഹസിച്ചു.

നരേന്ദ്ര മോഡി മികച്ച പ്രധാനമന്ത്രിയും പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രിയുമാണെന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ഏക രാഷ്ട്രീയ നേതാവാണ് തോമസ്. ന്യൂഡല്‍ഹിയില്‍ അമിത് ഷായുടെയും സീതാറാം യെച്ചൂരിയുടെയും വീട്ടിലെ നിത്യസന്ദര്‍ശകനാണ്. ബി.ജെ.പി, സിപിഎം നേതാക്കളില്‍ പലരും കൊച്ചിയിലെത്തുമ്പോള്‍ തോമസിന്റെ വീട്ടില്‍ ആതിഥ്യം സ്വീകരിക്കുന്നു.

ന്യൂനപക്ഷ വോട്ട് കിട്ടാന്‍ പരസ്യമായി ബിജെപി വിരുദ്ധത അഭിനയിക്കുന്ന സിപിഎം, രഹസ്യമായി ബിജെപി ബന്ധം സ്ഥാപിച്ചിരിക്കുന്നത് തോമസ് മുഖേനയാണ്. മന്ത്രിപദവിയോടെ കെ റെയില്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്നാണ് തോമസിന് നല്‍കിയിരിക്കുന്ന വാഗ്ദാനം.

എന്നാല്‍, തോമസിനെക്കൊണ്ട് ഉദ്ദേശിച്ച പ്രയോജനം ലഭിക്കുന്നില്ലെങ്കില്‍ താമസിയാതെ കൊച്ചിക്കായലില്‍ വലിച്ചെറിയുമെന്നും ചെറിയാന്‍ ഫിലിപ് പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.