തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരാക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ ശക്തമായ മഴയുണ്ടാകും. അറബിക്കടലില്‍ കാറ്റിന്റെ ശക്തി വര്‍ധിച്ചതിനാല്‍ കനത്ത കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. വരുന്ന 24 മണിക്കൂറില്‍ 64.5 മുതല്‍ 115 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും.
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഈ ആഴ്ച അവസാനത്തോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ ഉള്‍ക്കടലിലും എത്തുന്നതിനാല്‍ ഇത്തവണ മേയ് അവസാനം തന്നെ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ ഉള്‍ക്കടലിലും എത്തുന്ന കാലവര്‍ഷം 10 ദിവസമെടുത്ത് കേരളത്തിലും എത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.