മോന്‍സന്റെ പുരാവസ്തു തട്ടിപ്പു കേസില്‍ മൊഴിയെടുക്കാന്‍ ഹാജരാകാന്‍ മോഹന്‍ലാലിന് ഇഡി നോട്ടീസ്; അടുത്തയാഴ്ച്ച നേരിട്ട് ഹജരാകണം

മോന്‍സന്റെ പുരാവസ്തു തട്ടിപ്പു കേസില്‍ മൊഴിയെടുക്കാന്‍ ഹാജരാകാന്‍ മോഹന്‍ലാലിന് ഇഡി നോട്ടീസ്; അടുത്തയാഴ്ച്ച നേരിട്ട് ഹജരാകണം

കൊച്ചി: പുരാവസ്തു തട്ടിപ്പിലൂടെ പ്രമുഖരെ അടക്കം പറ്റിച്ച് കോടികള്‍ തട്ടിയ മോന്‍സണ്‍ മാവുങ്കലിനെതിരേയുള്ള കേസില്‍ നടന്‍ മോഹന്‍ലാലിനോട് ഹാജരാകാന്‍ നോട്ടീസ് നല്‍കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അടുത്തയാഴ്ച്ച കൊച്ചി ഓഫീസില്‍ നേരിട്ട് ഹജരാകണമെന്നാണ് ലാലിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. മോന്‍സണ്‍ കേസിനു പുറമേ മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.

മോന്‍സണ്‍ കേസില്‍ ഐജി ലക്ഷ്മണിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നല്‍കിയിരുന്നു. മോന്‍സണുമായി ബന്ധമുള്ള പ്രമുഖരെയെല്ലാം വിളിച്ചു വരുത്തി മൊഴിയെടുക്കാനാണ് ഇഡിയുടെ നീക്കം. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖരെയെല്ലാം ഇതിന്റെ ഭാഗമായി വിളിച്ചു വരുത്തും.

പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.