കോഴിക്കോട്: സിനിമ, മോഡല്‍ രംഗത്ത് സജീവമായിരുന്ന യുവതി മരിച്ച നിലയില്‍. കാസര്‍ഗോഡ് സ്വദേശിനി ഷഹനയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 20 വയസുള്ള യുവതിയുടെ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഭര്‍ത്താവുമൊത്ത് കഴിഞ്ഞിരുന്ന വാടക വീട്ടിലെ ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഷഹനയെ കണ്ടെത്തിയത്.
ഭര്‍ത്താവ് സജ്ജാദിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇയാള്‍ക്കെതിരേ ഷഹനയുടെ ബന്ധുക്കള്‍ രംഗത്തു വന്നിട്ടുണ്ട്. വിവാഹ ശേഷം വലിയ തോതില്‍ പീഡനം ഷഹനയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പെണ്‍കുട്ടിക്ക് വെറും 19 വയസ് മാത്രമുള്ളപ്പോഴായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് ശേഷം കാസര്‍ഗോഡ് നിന്ന് കോഴിക്കോട് എത്തി പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. ചേവായൂര്‍ പൊലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
അടുത്തിടെ ഇറങ്ങിയ ചില സിനിമകളില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിരുന്നു. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനായി കൊച്ചിയിലേക്ക് താമസം മാറ്റാനിരിക്കെയാണ് ഷഹനയുടെ മരണമെന്ന് സുഹൃത്തുക്കള്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.