വിസാ സ്റ്റാമ്പ് ചെയ്തു കൊടുക്കുവാൻ വ്യാജ ഏജൻസികൾ സജീവം

വിസാ സ്റ്റാമ്പ് ചെയ്തു കൊടുക്കുവാൻ വ്യാജ ഏജൻസികൾ സജീവം

കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ള വിസാ സ്റ്റാമ്പിങ്ങിന് നാട്ടിൽ വ്യാജ ഏജൻസികൾ സജീവമായി പ്രവർത്തിക്കുന്നു. കുവൈറ്റിലേക്ക് എംപ്ലോയിമെന്റെ വിസ ലഭിച്ച് വരുന്നവരാണ് വ്യാജ ഏജൻസികളുടെ ഇടപെടൽ മൂലം കബളിക്കപ്പെടുന്നത്.

കോൺസുലേറ്റിലെ സ്റ്റാമ്പിങ്ങിനായി ഏജൻസി മുഖേന വിസ ഏൽപ്പിക്കുമ്പോൾ ചില വ്യാജ ഏജൻസികൾ പാസ്പോർട്ടിൽ കൃത്രിമമായി സ്റ്റാമ്പ് ചെയ്തു കൊടുക്കുകയും, ഉയർന്ന തുക പ്രതിഫലം വാങ്ങുകയും ചെയ്യുന്നു.

കുവൈറ്റ് എയർപോർട്ടിലെ എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ പരിശോധനയിലാണ് സ്റ്റാമ്പിങ്ങ് വ്യാജമാണെന്നു് മനസിലാകുന്നത്. ഇങ്ങനെ കബളിക്കപ്പെട്ടവരിൽ മലയാളികളടക്കമുള്ള ആളുകൾ എയർപോർട്ടിൽ നിന്നും തന്നെ നാട്ടിലേക്ക് പോകേണ്ട അവസ്ഥയാണ് ഉണ്ടാകുന്നതു് വിസാ സ്റ്റാമ്പ് ചെയ്യാൻ താമസിച്ചാലും, കുറുക്കുവഴികൾ തേടാതെ നേരായ വഴിയിലൂടെ സ്റ്റാംമ്പിങ്ങിനു ശ്രമിക്കുകയെന്നതാണ് ഇതു് ഒഴിവാക്കാനുള്ള പോംവഴി. 

കുവൈറ്റിലേക്ക് വരാനായി കാത്തിരിക്കുന്നവർ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.