ന്യൂഡല്‍ഹി: പുതുതായി നടപ്പാക്കുന്ന നാലുവര്‍ഷ ബിരുദ കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികള്‍ എട്ട് മുതല്‍ പത്ത് ആഴ്‌ച വരെ ഗവേഷണ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാക്കുമെന്ന് യു.ജി.സി നിര്‍ദ്ദേശം.
വിശദമായ മാര്‍ഗനിര്‍ദേശം കമ്മിഷന്‍ ഉടന്‍ പുറത്തിറക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള നാലുവര്‍ഷ ബിരുദ കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നൈപുണ്യത്തിനുള്ള പുതിയ നിര്‍ദ്ദേശങ്ങളാണ് ഉള്‍പ്പെടുത്തിയത്.
ബിരുദത്തിന്റെ ആദ്യവര്‍ഷം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകളോടെ കോഴ്‌സ് അവസാനിപ്പിക്കുന്നവര്‍ക്ക് രണ്ടാം സെമസ്റ്ററിലായിരിക്കും ഇന്റേണ്‍ഷിപ്പ് ഉണ്ടാകുന്നത്. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാലാം സെമസ്റ്ററിലായിരിക്കും ഇന്റേണ്‍ഷിപ്പ്. നാലുവര്‍ഷവും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആകെയുള്ള എട്ടുസെമസ്റ്ററിനിടെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയാല്‍ മതി.
നാലുവര്‍ഷത്തെ പഠനത്തിനിടെ 450 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പിന് മാറ്റിവയ്‌ക്കണമെന്നാണ് യു.ജി.സി നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്. തൊഴില്‍ക്ഷമത വര്‍ധി പ്പിക്കാനും ഗവേഷണാഭിരുചി വര്‍ധിപ്പിക്കുന്നതിനുമാണ് ഈ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.