അബുദാബി: യുഎഇ രാഷ്ട്രപതിയും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ അന്തരിച്ചു. പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കുറച്ചുനാളായി അസുഖബാധിതനായിരുന്നു അദ്ദേഹം . ഷെയ്ഖ് ഖലീഫയുടെ വിയോഗത്തിൽ യു.എ.ഇ.യിലെയും അറബ്, ഇസ്ലാമിക രാഷ്ട്രത്തിലെയും ലോകത്തെയും ജനങ്ങളോടും പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നുവെന്നാണ് ഔദ്യോഗിക വാർത്താ ഏജന്‍സി അറിയിച്ചിട്ടുളളത്.
രാജ്യത്ത് 40 ദിവസത്തെ ദുഖാചരണമാണ് പ്രഖ്യാപിച്ചിട്ടുളളത്. രാജ്യത്ത് പതാക പകുതി താഴ്ത്തിക്കെട്ടും. സർക്കാരിലെ വിവിധ മന്ത്രാലയങ്ങള്‍ ഉള്‍പ്പടെയുളളവ ഔദ്യോഗിക ദുഖാചരണത്തിന്‍റെ ഭാഗമായി അടച്ചിടും.
സ്വകാര്യമേഖലയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണമാണ് പ്രഖ്യാപിച്ചിട്ടുളളത്.
ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2004 നവംബർ 3 മുതൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പിൻഗാമിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1948-ൽ ജനിച്ച ഷെയ്ഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്‍റും അബുദാബി എമിറേറ്റിന്റെ 16-ാമത് ഭരണാധികാരിയുമായിരുന്നു.ഷെയ്ഖ് സായിദിന്റെ മൂത്ത മകനായിരുന്നു അദ്ദേഹം.
യുഎഇയുടെ പ്രസിഡന്‍റായി ചുമതലയേറ്റെടുത്തതിന് ശേഷം , അബുദാബിയിലെ ഫെഡറൽ ഗവൺമെന്‍റിന്‍റേയും പുനർനിർമ്മാണത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.