തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഞായറാഴ്ചയോടെ ആന്‍ഡമാനിലെത്തും. കേരളത്തില്‍ വരുന്ന അഞ്ചു ദിവസം പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം മേയ് 27 ന് എത്തിയേക്കും. ഇത് നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആവാനും സാധ്യതയുണ്ട്. മേയ് 23 മുതല്‍ മഴയ്ക്ക് അനുകൂല സാഹചര്യമെന്നാണ് നിഗമനം. മുന്‍ വര്‍ഷങ്ങളെക്കാള്‍ ഇത്തവണ അധിക മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണ ജൂണ്‍ ആദ്യ ആഴ്ചയാണ് കാലവര്‍ഷം കേരളത്തിലെത്തുന്നത്.
മണ്‍സൂണിന് മുന്നോടിയായുള്ള ശക്തമായ മഴ കേരളത്തിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ലഭിച്ചു തുടങ്ങി. വരുന്ന അഞ്ചുദിവസം കേരളത്തില്‍ പരക്കെ മഴ കിട്ടും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റും ഉണ്ടാകാനിടയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.