ന്യൂഡല്‍ഹി: റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന് പോളണ്ടിലേക്ക് മാറ്റിയ ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. യുദ്ധം തുടങ്ങിയ സമയത്താണ് പോളണ്ടിലേക്ക് താല്‍ക്കാലികമായി എംബസി മാറ്റിയത്. കീവില്‍ മെയ് 17 മുതല്‍ എംബസിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നു വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ ആരംഭ സമയത്തുണ്ടായിരുന്നതില്‍ നിന്ന് സാഹചര്യം മെച്ചപ്പെട്ടുവെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. മാര്‍ച്ച് 13 ന് ആണ് എംബസിയുടെ പ്രവര്‍ത്തനം പോളണ്ടിലെ വാഴ്‌സയിലേക്കു മാറ്റിയത്. ഉക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാന്‍ എംബസി ശക്തമായി ഇടപെട്ടിരുന്നു.
പ്രവര്‍ത്തനം പോളണ്ടിലേക്കു മാറ്റിയതിനു ശേഷമാണ് കൂടുതല്‍ ഇന്ത്യക്കാരെ തിരികെ എത്തിക്കാനായത്. കീവിലേക്ക് വീണ്ടും എംബസി മാറ്റിയാലും അടിയന്തര സാഹചര്യം ഉണ്ടായാല്‍ വീണ്ടും പോളണ്ടിലേക്ക് പ്രവര്‍ത്തനം മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.