ഷെയ്ഖ് ഖലീഫ ഇനി ഓർമ്മകളിൽ

ഷെയ്ഖ് ഖലീഫ ഇനി ഓർമ്മകളിൽ

അബുദാബി: യുഎഇ രാഷ്ട്രപതി ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന് അല്‍ ബത്തീന്‍ സെമിത്തേരിയില്‍ അന്ത്യ വിശ്രമം. അബുദബി ഫസ്റ്റ് മോസ്കില്‍ നടന്ന പ്രാർത്ഥനകള്‍ക്ക് അബുദബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ നേതൃത്വം നല്‍കി. 


രാജ്യമെമ്പാടുമുളള പളളികളില്‍ വെളളിയാഴ്ച മഗ്രിരിബിന് ശേഷം മയ്യിത്ത് നിസ്കാരം നടന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് യുഎഇ രാഷ്ട്രപതിയും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍റെ വിയോഗ വാർത്ത ഔദ്യോഗിക മന്ത്രാലയം ലോകത്തെ അറിയിച്ചത്.