ഐലീഗ് കിരീടം രണ്ടാം വട്ടവും കേരളത്തിലേക്ക്; ഗോകുലം കപ്പില്‍ മുത്തമിട്ടത് മൊഹമ്മദന്‍സിനെയും വീഴ്ത്തി

ഐലീഗ് കിരീടം രണ്ടാം വട്ടവും കേരളത്തിലേക്ക്; ഗോകുലം കപ്പില്‍ മുത്തമിട്ടത് മൊഹമ്മദന്‍സിനെയും വീഴ്ത്തി

കൊല്‍ക്കത്ത: തുടര്‍ച്ചയായി രണ്ടാം വട്ടവും ഐലീഗ് കിരീടം സ്വന്തമാക്കി ഗോകുലം കേരള എഫ്‌സി. ലീഗിലെ അവസാന മല്‍സരത്തില്‍ കൊല്‍ക്കത്തന്‍ വമ്പന്മാരായ മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബിനെ 2-1 ന് വീഴ്ത്തിയാണ് കേരള ടീമിന്റെ കിരീട നേട്ടം.

18 കളികളില്‍ നിന്ന് 13 വിജയങ്ങളോടെ 43 പോയന്റ് നേടിയാണ് ഗോകുലം ഐ ലീഗ് കിരീടത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മുത്തമിടുന്നത്. ദേശീയ ഫുട്ബോള്‍ ലീഗ് 2007 ഐ ലീഗായി രൂപാന്തരം പ്രാപിച്ച ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോഡും ഗോകുലത്തിനാണ്. റിഷാദ്, എമില്‍ ബെന്നി എന്നിവരാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്. അസ്ഹറുദ്ദീന്‍ മാല്ലിക്കിന്റെ വകയായിരുന്നു മൊഹമ്മദന്‍സിന്റെ ക ഗോള്‍.

കിരീടത്തിലേക്ക് ഒരു സമനില മാത്രം മതിയായിരുന്ന ഗോകുലം ശ്രദ്ധയോടെയാണ് കളിയാരംഭിച്ചത്. എന്നാല്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ മുഹമ്മദന്‍സ് തുടക്കത്തില്‍ തന്നെ ഗോകുലം ഗോള്‍മുഖം ആക്രമിച്ചുകൊണ്ടിരുന്നു. മാര്‍ക്കസ് ജോസഫും ആന്‍ഡെലോയുമെല്ലാം മികച്ച മുന്നേറ്റങ്ങളൊരുക്കി. എന്നാല്‍ പതിയെ താളം കണ്ടെത്തിയ ഗോകുലം പിന്നീട് മികച്ച കളി പുറത്തെടുത്തു.

ഗോള്‍ പിറക്കാത്ത ആദ്യ ഹാഫിനുശേഷം രണ്ടാം പകുതി ആരംഭിച്ച് 49-ാം മിനിറ്റില്‍ റിഷാദിന്റെ കിടിലന്‍ ഷോട്ടിലൂടെ ഗോകുലം മുന്നിലെത്തി. ഈ ഗോളിന്റെ ആവേശം അടങ്ങും മുമ്പ് മുഹമ്മദന്‍സ് സമനില ഗോള്‍ കണ്ടെത്തി. അസ്ഹറുദ്ദീന്‍ മാല്ലിക്കാണ് അവര്‍ക്കായി സ്‌കോര്‍ ചെയ്തത്. ഒടുവില്‍ 61-ാം മിനിറ്റില്‍ ഗോകുലത്തിന്റെ മിഡ്ഫീല്‍ഡിലെ മിന്നും താരം വയനാട്ടുകാരന്‍ എമില്‍ ബെന്നിയാണ് ഗോകുലത്തിന്റെ വിജയ ഗോള്‍ നേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.