ഹോട്ടലിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണം വെളുപ്പിച്ചു; പിന്നില്‍ പ്രവര്‍ത്തിച്ചത് യുഎഇ ആസ്ഥാനമായുള്ള ഹോട്ടല്‍

ഹോട്ടലിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണം വെളുപ്പിച്ചു; പിന്നില്‍ പ്രവര്‍ത്തിച്ചത് യുഎഇ ആസ്ഥാനമായുള്ള ഹോട്ടല്‍

ന്യൂഡല്‍ഹി: യുഎഇ ആസ്ഥാനമായുള്ള ഒരു ഹോട്ടല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിലുമായി ബന്ധപ്പെട്ട അറസ്റ്റിലായ പിഎഫ്‌ഐ അംഗങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച പുതിയ കുറ്റപത്രത്തിലാണ് ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ അബ്ദുള്‍ റസാഖ് ബി.പി എന്ന അബ്ദുള്‍ റസാഖ് പീടിയക്കല്‍, അഷറഫ് ഖാദിര്‍ എന്ന അഷ്റഫ് എംകെ എന്നിവര്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സി ലഖ്നൗവിലെ പ്രത്യേക കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഇരുവരും അറസ്റ്റിലായത്.

22 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാട് കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടുന്ന കുറ്റപത്രം കോടതി സ്വീകരിച്ചതായി ഇഡി പ്രസ്താവനയില്‍ പറഞ്ഞു. പിഎഫ്ഐ കേരള സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായ അഷ്റഫ് എംകെയ്ക്ക് സംഘടനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഫണ്ടിംഗില്‍ പങ്കുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഈ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നീക്കങ്ങള്‍ ഇഡി ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.