കോവിഡിനൊപ്പം ഡെങ്കിപ്പനിയെയും ചെറുക്കാവുന്ന വാക്‌സിനുമായി ഇന്ത്യ; മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയകരം

കോവിഡിനൊപ്പം ഡെങ്കിപ്പനിയെയും ചെറുക്കാവുന്ന വാക്‌സിനുമായി ഇന്ത്യ; മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയകരം

ന്യൂഡല്‍ഹി: ചരിത്ര നേട്ടവുമായി ഇന്ത്യന്‍ ഗവേഷകര്‍. കോവിഡിനൊപ്പം ഡെങ്കിപ്പനി, ക്ഷയം എന്നിവയെ പ്രതിരോധിക്കാവുന്ന വാക്‌സിന്‍ ഗവേഷകര്‍ വികസിപ്പിച്ചു. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയിലെ (സിസിഎംബി) ശാസ്ത്രജ്ഞരാണ് വാക്സിന്‍ വികസിപ്പിച്ചത്.

സാര്‍സ് കോവ് 2 വൈറസിന്റെ സ്പൈക് പ്രോട്ടീനെതിരായി ആന്റിബോഡി ഉത്പാദിപ്പിക്കുന്നതില്‍ വാക്സിന്‍ 90 ശതമാനം കാര്യക്ഷമമാണെന്ന് മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തി. ഫലപ്രാപ്തി ഉറപ്പാക്കുന്നതിനുള്ള പരീക്ഷണങ്ങളുടെ അടുത്തഘട്ടം ആരംഭിച്ചിട്ടുണ്ട്. ഡെങ്കിപ്പനി, ക്ഷയം തുടങ്ങിയ മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരേ പോരാടാനും വാക്സിന്‍ ഉപയോഗിക്കാം.

ഈ വാക്‌സിന്‍ എന്നു മുതല്‍ മനുഷ്യരില്‍ ഉപയോഗിച്ചു തുടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. പുതുതായി ശരീരകോശങ്ങളില്‍ ഉത്പാദിപ്പിക്കപ്പെട്ട ഈ പ്രോട്ടീനുകള്‍ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

പുണെ ആസ്ഥാനമായ ജെനോവ ബയോ എം.ആര്‍.എന്‍.എ. വാക്സിന്‍ വികസിപ്പിച്ചിരുന്നു. യു.എസ്. ആസ്ഥാനമായ മോഡേണ, ഫൈസര്‍ എന്നീ കമ്പനികളും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഇവയില്‍നിന്നെല്ലാം വ്യത്യസ്തമാണ് പുതിയ വാക്സിനെന്ന് സി.സി.എം.ബി.യുടെ അടല്‍ ഇന്‍കുബേഷന്‍ സെന്ററിന്റെ മേധാവി മധുസൂദന റാവു പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.