എമിറേറ്റ്സ് ഐഡി പ്രത്യേക സേവനമായി നല്‍കുന്നത് നിർത്തിയെന്ന് ഐസിഎ

എമിറേറ്റ്സ് ഐഡി പ്രത്യേക സേവനമായി നല്‍കുന്നത് നിർത്തിയെന്ന് ഐസിഎ

ദുബായ്: ദുബായ് ഒഴികെയുളള എമിറേറ്റുകളിലെ താമസക്കാർക്ക് പ്രത്യേക എമിറേറ്റ്സ് ഐഡി നല്കുന്നതും പുതുക്കുന്നതുമായുളള സേവനങ്ങള്‍ താല്ക്കാലികമായി നിർത്തിവച്ചു. 

താമസ വിസയും ഐഡിയും നല്‍കുന്നതിനും പുതുക്കുന്നതിനുമുളള അപേക്ഷകളില്‍ ഏകീകൃത ഫോം സേവനങ്ങളായിരിക്കും നല്‍കുക. നിലവില്‍ പ്രത്യേക ഐഡി അപേക്ഷ നല്‍കിയവർക്ക് മാത്രമെ താമസ വിസ നല്‍കുന്നതും പുതുക്കുന്നതുമായുളള സേവനങ്ങള്‍ തുടരുകയുളളൂ.

പുതുതായി നല്‍കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. ദുബായ് ഒഴികെയുളള എമിറേറ്റുകളില്‍ പാസ്പോർട്ടില്‍ താമസ വിസ സ്റ്റിക്കർ നല്‍കുന്നത് ഏപ്രില്‍ 11 മുതല്‍ നിർത്തിയിരുന്നു. ഇതിന് പകരം എമിറേറ്റ്സ് ഐഡിയില്‍ തന്നെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചേർക്കുന്നത്. 

അതായത് താമസ വിസയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എമിറേറ്റ്സ് ഐഡിയിലേക്ക് മാറ്റിയെന്ന് ചുരുക്കം. വ്യക്തിപരവും തൊഴില്‍ പരവുമായ വിവരങ്ങള്‍, താമസ വിസ നല്‍കുന്ന സ്ഥാപനത്തിന്‍റെ വിവരങ്ങള്‍ എന്നിവയെല്ലാം എമിറേറ്റ്സ് ഐഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഐസിഎയുടെ വെബ്‌സൈറ്റ് www.icp.gov.ae അല്ലെങ്കിൽ UAEICP സ്മാർട്ട് ആപ്പ് വഴി വ്യക്തിഗത അല്ലെങ്കിൽ ബിസിനസ് അക്കൗണ്ട് വഴി ഉപഭോക്താക്കൾക്ക് അവരുടെ താമസ വിവരങ്ങൾ നല്‍കാം. ഫീസ അടയ്ക്കുന്നതുള്‍പ്പടെയുളള കാര്യങ്ങളും വെബ് സൈറ്റിലൂടെ ചെയ്യാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.