കലിപ്പക്കര എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഫാദര്‍ എബി എന്ന കപ്പൂച്ചിന്‍ വൈദികനെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു കഥയാണ് സിജു വില്‍സണ്‍ നായകനാകുന്ന വരയന്‍ എന്ന സിനിമ. പടം വരയ്ക്കുന്ന, സൈക്കിളില്‍ യാത്ര ചെയ്യുന്ന, ചീട്ടുകളിക്കുന്ന, കള്ളുഷാപ്പില്‍ കയറുന്ന, തല്ലാനറിയാവുന്ന, പ്രണയം ഉള്ളിലുള്ള, ഫുട്‌ബോള്‍ കളിക്കുന്ന ഒരു യുവ വൈദികന്റെ റോളില്‍ സിജു വില്‍സണ്‍ തിളങ്ങിയിട്ടുണ്ട്.
ഗംഭീര അഭിനയമാണ് സിജു വില്‍സണ്‍ കാഴ്ചവച്ചിരിക്കുന്നതെന്ന് ട്രെയ്ലര്‍ കാണുന്ന ആര്‍ക്കും മനസിലാകും. ഈ സിനിമയുടെ കഥയും തിരക്കഥയും എഴുതിയത് ഡാനി കപ്പൂച്ചിന്‍ എന്ന വൈദികനാണ്. പരമ്പരാഗത വിശ്വാസ സമൂഹത്തിന് പെട്ടന്ന് സ്വീകരിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും സമൂഹത്തിലെ എല്ലാ തലത്തിലും ഉള്ള ആളുകളോടും ഇഴുകി ചേര്‍ന്ന് തന്റെ ദൗത്യം നിര്‍വഹിച്ച ക്രിസ്തുവിന്റെ ജീവിതമായിരിക്കണം ഒരുപക്ഷെ ഇതെഴുതിയ ഡാനി അച്ചന്‍ മാതൃകയാക്കിയത്.
ഏതായാലും ആക്ഷനും, തമാശും പ്രണയവും എല്ലാമുള്ള ഈ സിനിമ കുടുംബ പ്രേക്ഷകര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ആത്മീയതയില്‍ മാത്രം ജീവിക്കുന്ന വൈദികരെയാണ് വിശ്വാസികള്‍ പ്രതീക്ഷിക്കുക. പക്ഷെ വൈദികര്‍ ആള്‍ ദൈവങ്ങള്‍ അല്ലെന്നും അവരും പച്ചയായ മനുഷ്യരാണെനന്നും ഈ കഥയിലൂടെ തിരക്കഥാകൃത്ത് പായാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളെ മാറ്റേണ്ടത് പ്രസംഗത്തിലൂടെയല്ലെന്നും ജീവിതം കൊണ്ടാണെന്നും എബി അച്ചന്‍ പറയാന്‍ ശ്രമിക്കുന്നു. വിവാദങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഇതൊരു ജനപ്രിയ സിനിമയാകും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ബി കെ ഹരിനാരായന്‍ രചിച്ച് പ്രകാശ് അലക്‌സ് സംഗീത സംവിധാനം നിര്‍വഹിച്ച് മത്തായി സുനില്‍ ആലപിച്ച 'പറ പറ പറ പാറുപെണ്ണെ , സായ് ഭദ്ര ആലപിച്ച കായലോട് വട്ടം വരച്ചെ...' തുടങ്ങിയ ഗാനങ്ങള്‍ ഇപ്പോള്‍ തന്നെ ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.
സത്യം സിനിമാസിന്റെ ബാനറില്‍ എ. ജി പ്രേമചന്ദ്രന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം രജീഷ് രാമന്‍, ചിത്രസംയോജനം ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, പി.ആര്‍.ഒ എ.എസ് ദിനേശ്, മീഡിയ പ്രമോഷന്‍സ് മഞ്ജു ഗോപിനാഥ്, ഓണ്‍ലൈന്‍ പ്രമോഷന്‍സ് എം.ആര്‍ പ്രൊഫഷണല്‍. മെയ് 20ന് കേരളത്തിലെ തിയേറ്ററുകളില്‍ സത്യം സിനിമാസ് ചിത്രം റിലീസ് ചെയ്യും.
ലിയോണ ലിഷോയ് ആണ് നായിക. മണിയന്‍പിള്ള രാജു, അരിസ്റ്റോ സുരേഷ്, വിജയരാഘവന്‍, ജൂഡ് ആന്തണി ജോസഫ്, ജോയ് മാത്യു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഡാനി കപ്പൂച്ചിന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ജിജോ ജോസഫ് ആണ് സംവിധാനം ചെയ്യുന്നത്.
സിജു വില്‍സനോടൊപ്പം ബെല്‍ജിയന്‍ മലിനോയ്‌സ് ഇനത്തില്‍പ്പെട്ട നാസ് എന്ന നായ 'ടൈഗര്‍' എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
വരയന്‍ സിനിമയുടെ പ്രധാന ലൊക്കേഷന്‍ കുട്ടനാട്ടിലെ രണ്ടാം ബ്ലോക്കില്‍ ചിത്തിരക്കായലിനോടു ചേര്‍ന്ന തുരുത്തിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള പള്ളിയാണ്. കുട്ടനാട്ടിലെ ചിത്തിരക്കായലിനോടു ചേര്‍ന്നുള്ള തുരുത്തിലെ മുരിക്കന്‍പ്പള്ളി അഥവാ ചിത്തിരപ്പള്ളി എന്നറിയപെടുന്ന ഈ ക്രിസ്തീയ ദേവാലയം കാല്‍ നൂറ്റാണ്ടിലേറെയായി അടഞ്ഞുകിടക്കുകയായിരുന്നു. അടഞ്ഞു കിടന്ന ദേവാലയം വരയന്റെ ഷൂട്ടിങ്ങിനു വേണ്ടിയാണ് വീണ്ടും തുറന്നു കൊടുത്തത്.
1955ല്‍ കായല്‍ രാജാവായ കാവാലം മുരിക്കന്‍മൂട്ടില്‍ ജോസഫ് മുരിക്കനെന്ന ഔതച്ചന്‍ കായല്‍ നികത്തി കൃഷി ഭൂമിയാക്കുന്ന കാലത്ത് അവിടെയുള്ള ജോലിക്കാര്‍ക്കും കുടുംബങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കും വിശുദ്ധ കര്‍മ്മങ്ങള്‍ക്കും വേണ്ടി നിര്‍മ്മിച്ച ദേവാലയമാണ് ചിത്തിരപ്പള്ളി എന്നാണ് ചരിത്രം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.