സങ്കീർത്തനങ്ങളേയും ഗീതാഞ്ജലിയേയും അടിസ്ഥാനമാക്കിയ പഠനത്തിന് ഫാ. റോബി കണ്ണൻചിറയ്ക്ക് ഡോക്ടറേറ്റ്

സങ്കീർത്തനങ്ങളേയും ഗീതാഞ്ജലിയേയും അടിസ്ഥാനമാക്കിയ പഠനത്തിന് ഫാ. റോബി കണ്ണൻചിറയ്ക്ക് ഡോക്ടറേറ്റ്

കോയമ്പത്തൂർ: ഫാ. റോബി കണ്ണൻചിറ സി.എം. ഐ തമിഴ്നാട് ഗവർണറിൽ നിന്നും ഡോക്ടറേറ്റ് സ്വീകരിച്ചു.
കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റി യിൽ നിന്നും, ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഫാ. റോബി കണ്ണൻചിറ സി. എം. ഐ, തമിഴ്നാട് ഗവർണർ. ആർ. എൻ. രവിയിൽ നിന്നും Ph.D സർട്ടിഫിക്കേറ്റ് സ്വീകരിച്ചു.
ചടങ്ങിൽ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി, ഡോ. കെ. പൊന്മുടി, മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ, ഡോ. കെ. ശിവൻ, ഭാരതിയാർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ, കേണൽ പ്രൊഫ : ഡോ. പി. കാളിരാജ്, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. പി. നാഗരാജ്, ഗവേഷണ ഗൈഡ് ഡോ. എം. അഷിത വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു.


വിശുദ്ധ ബൈബിളിലെ 'സങ്കീർത്തനങ്ങ'ളേയും രവീന്ദ്രനാഥ ടാഗോറിന്റെ 'ഗീതാഞ്ജലി' യേയും അടിസ്ഥാനപ്പെടുത്തി -പ്രകൃതിയുടെ സുഖദായകമായ സാദ്ധ്യതകളേക്കുറിച്ചുള്ള പഠനം
(A Study on the Therapeutic Potential of Nature With Reference to Psalms and Gitanjali) എന്ന വിഷയത്തിലാണ് ഫാ. റോബി ഗവേഷണം നടത്തിയത്.

ഇടുക്കി ജില്ലയിലെ പ്രകാശിൽ കണ്ണൻച്ചിറ ഈപ്പച്ചൻ -അന്നമ്മ ദമ്പതികളുടെ ഏഴു മക്കളിൽ രണ്ടാമനായി ജനിച്ച ഫാ. റോബി, പ്രശസ്ത പ്രഭാഷകനും ദീപിക ബാലസഖ്യത്തിന്റെ കൊച്ചേട്ടനുമായ ഫാ. റോയി കണ്ണൻചിറ സി എം ഐ യുടെ ഇരട്ട സഹോദരൻ ആണ്.

പ്രകൃതിയിലേക്ക് മടങ്ങുവാൻ എല്ലാ സാദ്ധ്യതകളും തിരയുന്ന കോവിഡാനന്തര ലോകത്തിന് പ്രതീക്ഷ നൽകുന്ന ദർശനങ്ങളാണ് പ്രകൃതിയുടെ സുഖദായകമായ സാധ്യതകളെക്കുറിച്ചുള്ള ഈ പഠനങ്ങൾ പങ്കുവയ്ക്കുന്നതെന്ന് ഫാ. റോബി പറഞ്ഞു.

പ്രകൃതിയിലേക്ക് മടങ്ങുന്ന എല്ലാവരും യഥാർത്ഥ സന്തോഷവും സുഖവും അനുഭവിക്കും.
മനുഷ്യന്റെ മാനസിക, ആദ്ധ്യാത്മിക, ബൗദ്ധിക, വ്യവഹാരങ്ങളെയും വികാരപരമായ പക്വതയെയും ക്രിയാത്മകമായി സ്വാധീനിക്കുവാൻ സ്വാഭാവികവും ശാസ്ത്രീയവുമായ വഴികളാണ് പ്രബന്ധത്തിൽ ഉൾചേർത്തിരിക്കുന്നത്.
തുടർ പഠന- നിരീക്ഷണങ്ങൾക്ക് വാതിൽ തുറന്നിട്ടുകൊണ്ടാണ് വിഷയങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന് മാധ്യസ്ഥം വഹിക്കുന്നത് പ്രകൃതിയാണ്.
പ്രകൃതിയിലൂടെയുള്ള ഈശ്വരാന്വേഷണ ദർശനങ്ങൾ ഹൈന്ദവ, ക്രൈസ്തവ മതങ്ങളിൽ മാത്രമല്ല, ബുദ്ധ, ജൈന,താവോ മതങ്ങളിലും ഇതര ഗോത്രവർഗ മതാചാരങ്ങളിലും സമൃദ്ധമാണ്. അതിനാൽത്തന്നെ, മതാന്തര സംവാദം ഏറെ പ്രസക്തമായ ഈ കാലത്ത് , വിവിധ മതങ്ങളിലെ പ്രകൃതിയിലൂടെയുള്ള ഈശ്വരാന്വേഷണ വഴികളെ പരിചയപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട് ഈ പ്രബന്ധം.

കലാ-സാംസ്‌കാരിക, മത സൗഹാർദ്ധ സെന്ററായ കൊച്ചിയിയിലെ ചാവറ കൾച്ചറൽ സെന്ററിൽ നിന്നും, ഒന്നര പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി ഡൽഹിയിൽ ചാവറ കൾച്ചറൽ സെന്ററിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ ഫാ. റോബിയുടെ പുതിയ പഠനങ്ങളും , കണ്ടെത്തലുകളും , അദ്ദേഹത്തിന്റെ മതസൗഹാർദ്ദ, കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജമേകും എന്നതിൽ തർക്കമില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.