ഉത്തരേന്ത്യ കനത്ത ചൂടില്‍ ഉരുകുന്നു; പഞ്ചാബില്‍ സൂര്യാഘതമേറ്റ് എട്ടു വയസുകാരന്‍ മരിച്ചു

ഉത്തരേന്ത്യ കനത്ത ചൂടില്‍ ഉരുകുന്നു; പഞ്ചാബില്‍ സൂര്യാഘതമേറ്റ് എട്ടു വയസുകാരന്‍ മരിച്ചു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കടുത്ത ചൂട് തുടരുന്നു. ഇന്നലെ പഞ്ചാബില്‍ സൂര്യാഘാതത്തില്‍ എട്ടു വയസുകാരന്‍ മരിച്ചു. കടുത്ത ചൂടിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ നിരവധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയത്.

കൊടും ചൂട് രേഖപ്പെടുത്തിയ മെയ് മാസത്തെ രണ്ടാമത്തെ ആഴ്ചയില്‍ ഡല്‍ഹിയിലും രാജസ്ഥാനിലും 49 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ തീവ്ര ഉഷ്ണതരംഗം മൂലം ഈ വര്‍ഷം മരിച്ചത് 25 പേരാണ്. ആറ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് വിദര്‍ഭയിലാണ്. 15 പേരാണ് ഇവിടെ മരിച്ചത്.

അതേസമയം, രാജ്യത്ത് മണ്‍സൂണ്‍ ഈ വര്‍ഷം നേരത്തേയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കാലവര്‍ഷം ഉടന്‍ ആരംഭിക്കും. തുടര്‍ന്ന് നാലാഴ്ചകള്‍ക്കുള്ളില്‍ രാജ്യ വ്യാപകമാകുമെന്നാണ് പ്രവചനം. ഡല്‍ഹിയില്‍ ചൂടും ഉഷ്ണതരംഗവും തുടരുകയാണെങ്കിലും മഴ നേരത്തേ ആരംഭിക്കുമെന്നാണ് പ്രവചനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.