കൊച്ചി: മുഖ്യമന്ത്രിക്കെതിരായി വിവാദ പരമര്‍ശം നടത്തിയെന്നാരോപിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരെ പൊലീസ് കേസെടുത്തു. പാലാരിവട്ടം പൊലീസാണ് സുധാകരനെതിരെ കേസെടുത്തത്. സിപിഎം പ്രവര്‍ത്തകരുടെ പരാതിയില്‍ ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ചങ്ങലക്കിട്ട നായ എന്ന പേരില്‍ കഴിഞ്ഞ ദിവസം കെ.സുധാകരന്‍ നടത്തിയ പരാമര്‍ശം വലിയ വിവാദത്തിന് വഴിവച്ചിരുന്നു. സുധാകരനെ രൂക്ഷമായ ഭാഷയിലാണ് സിപിഎം നേതാക്കള്‍ വിമര്‍ശിച്ചത്. സുധാകരനെതിരെ കേസെടുക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം കഴിഞ്ഞ ദിവസം സുധാകരന്‍ പിന്‍വലിച്ചിരുന്നു. ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പരാമര്‍ശം പിന്‍വലിക്കുന്നതായും താന്‍ പറഞ്ഞത് നാട്ടുശൈലിയാണെന്നുമായിരുന്നു സുധാകരന്റെ വിശദീകരണം. ഇടത് മുന്നണി നിയമ നടപടിയുമായി മുന്നോട്ട് പോയാല്‍ നേരിടുമെന്നും ഇതിന്റെ പേരില്‍ തൃക്കാക്കരയില്‍ യുഡിഎഫിന്റെ വോട്ടുകള്‍ കുറയില്ലെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
ചങ്ങല പൊട്ടിയ പട്ടിയെപ്പോലെ ഓടുകയാണെന്ന് ഞാന്‍ എന്നെക്കുറിച്ചും പറയാറുണ്ട്. അത് കൊണ്ട് ഞാന്‍ പട്ടി എന്നല്ല അര്‍ഥം. അത് മലബാറില്‍ സാധാരണ ഉപയോഗിക്കുന്ന ഉപമയാണ്. അതില്‍ തെറ്റില്ലെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി പട്ടിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഒരു വാക്ക് പോലും അദ്ദേഹത്തെ അപമാനിക്കുന്ന തരത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.