പാത ഇരട്ടിപ്പിക്കല്‍: ജനശതാബ്ദിയും പരശുറാമും റദ്ദാക്കി; വലഞ്ഞ് യാത്രക്കാര്‍

 പാത ഇരട്ടിപ്പിക്കല്‍: ജനശതാബ്ദിയും പരശുറാമും റദ്ദാക്കി; വലഞ്ഞ് യാത്രക്കാര്‍

കോട്ടയം: കോട്ടയം ചിങ്ങവനം റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്കായി മലബാറിലെ ട്രെയിനുകള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ പ്രതിസന്ധിയില്‍. ഇന്ന് മുതല്‍ പരശുറാം എക്‌സ്പ്രസും ജനശതാബ്ദിയും കൂടി റദ്ദാക്കിയിട്ടുണ്ട്. ഇതോടെ യാത്രാ ദുരിതം ഇരട്ടിക്കും. ഷൊര്‍ണൂര്‍ വരെയെങ്കിലും ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വെ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

കോട്ടയത്തിന് സമീപം റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിന്റെ പേരില്‍ ഇത്രയും ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കേണ്ടതില്ലെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. മംഗ്‌ളൂരുവില്‍ നിന്ന് നാഗര്‍കോവിലേക്ക് പോവുന്ന പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ 28 വരെയും നാഗര്‍കോവില്‍ മംഗ്‌ളൂരു പരശുറാം മറ്റന്നാള്‍ മുതല്‍ 29 വരെയുമാണ് റദ്ദാക്കുന്നത്.

കണ്ണൂര്‍, തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് തുടങ്ങിയവയും റദ്ദാക്കിയ ട്രെയിനുകളില്‍ പ്രധാനമാണ്. മലബാറിലെ യാത്രക്കാരെ വല്ലാതെ വലയ്ക്കുകയാണ് കണ്ണുംപൂട്ടിയുള്ള ട്രെയിന്‍ റദ്ദാക്കല്‍. ഷൊര്‍ണൂരിനും മംഗ്‌ളൂരുവിനും ഇടയില്‍ പരശുറാം എക്‌സ്പ്രസും കണ്ണൂര്‍ എറണാകുളം റൂട്ടില്‍ മാത്രമായി ജനശതാബ്ദിയും ഓടിച്ച് ട്രെയിന്‍ ക്രമീകരണം വേണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

റദ്ദാക്കാത്ത ട്രെയിനുകളുടെ കോച്ച് വര്‍ധിപ്പിച്ചും യാത്രാക്ലേശം കുറയ്ക്കാം. പൂര്‍ണമായും റദ്ദാക്കിയിരുന്ന സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ വരെ ഓടിക്കാന്‍ റെയില്‍വെ തീരുമാനിച്ചിട്ടുണ്ട്. സമാന സജ്ജീകരണങ്ങളായില്ലെങ്കില്‍ മലബാറിലെ ട്രെയിന്‍ യാത്രക്കാരുടെ ദുരിതം വരും ദിവസങ്ങളില്‍ ഇരട്ടിയാവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.