ദുബായ് എയർപോർട്ടിലുള്ളത് ഏറ്റവും മികച്ച സംയോജിത സംവിധാനങ്ങൾ : ലഫ്: അൽ മർറി

ദുബായ് എയർപോർട്ടിലുള്ളത് ഏറ്റവും മികച്ച സംയോജിത സംവിധാനങ്ങൾ : ലഫ്: അൽ മർറി

ദുബായ്: ലോകത്തെ ഏറ്റവും മികച്ച സംയോജിത- യാത്ര സംവിധാനങ്ങളാണ് ദുബായ് വിമാനത്താവളത്തിലെ യാത്രകാർ ഉപയോഗിക്കുന്നതെന്ന് ജിഡിആർഎഫ്എ മേധാവി ലഫ്റ്റനന്റ് മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി. ഇതിലൂടെയുള്ള 90 ശതമാനം യാത്രകാരും നടപടികൾക്കായി സ്മാർട്ട്‌ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്.

പാസ്‌പോർട്ട് കൗണ്ടറിൽ എത്തുന്നതിന് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി, അവരുടെ അനുഭവം മികച്ചതാക്കാൻ ഈ സംവിധാനങ്ങൾക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എയർപോർട്ട് ഷോയുടെ ഭാഗമായുള്ള 'എയർപോർട്ട് ലീഡേഴ്സ് ഫോറത്തിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടയിൽ ദുബായ് വിമാനത്താവളത്തിലെ സ്മാർട്ട്‌ ഗേറ്റുകൾ കഴിഞ്ഞ നാലു വർഷത്തിനിടെ 100 ദശലക്ഷം പേർ ഉപയോഗിച്ചെന്ന് അൽ മർറി പറഞ്ഞു. 2019 മുതൽ 2022 മാർച്ച്‌ വരെയുള്ള കാലയളവിലാണ് ഇത്രയധികം ആളുകൾ സ്മാർട്ട്‌ സൗകര്യം ഉപയോഗിച്ചത്. 122 സ്മാർട്ട്‌ ഗേറ്റുകളാണ് ദുബായ് എയർപോർട്ടിലെ ഡിപ്പാർച്ചർ അറൈവൽ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്.

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് എയർപോർട്ടിൽ യാത്രകാർക്ക് സുഖകരമായി നടപടികൾ പൂർത്തിയാകാൻ ഈ സംവിധാനങ്ങൾ ഏറെ പ്രയോജനകരമായി
കണ്ണും മുഖവും ക്യാമറയില്‍ കാണിച്ചു നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്ന ഫാസ്ട്രാക്ക് ബയോമെട്രിക് സംവിധാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഞൊടിയിടയിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഇതിന്റെ വലിയ പ്രത്യേകത.

കൊവിഡ് കാലത്ത് എവിടെയും സ്പര്‍ശനം ഇല്ലാതെ നടപടികള്‍ പൂര്‍ത്തിയാകാന്‍ സഹായിച്ച ഇത്തരത്തിലുള്ള സംവിധാനത്തിലൂടെയുള്ള യാത്ര ദുബായിലൂടെയുള്ള സഞ്ചാരികളുടെ ആത്മവിശ്വാസം വര്‍ധിക്കാന്‍ കാരണമായി. ദുബായിയെ ലോകത്തെ ഏറ്റവും മികച്ച നഗരമകാൻ വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകൾ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അൽ മർറി കൂട്ടിച്ചേർത്തു


ഫോട്ടോ : ദുബായിൽ നടന്ന എയർപോർട്ട് ലീഡേഴ്സ് ഫോറത്തിൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി സദസ്സിനെ അഭിസംബോധനം ചെയ്യുന്നു.


ഫോട്ടോ : ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രകാർ സ്മാർട്ട്‌ ഗേറ്റ് ഉപയോഗിക്കുന്നു ( ഫയൽ ചിത്രം)



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.