കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നാളെ; 30 കോടി രൂപ അടിയന്തരമായി നല്‍കുമെന്ന് ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നാളെ; 30 കോടി രൂപ അടിയന്തരമായി നല്‍കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നാളെ ശമ്പളം വിതരണം ചെയ്യും. ഇതിനായുള്ള അപേക്ഷ ഗതാഗത മന്ത്രി ആന്റണി രാജു ധനവകുപ്പിന് കൈമാറി. 30 കോടി രൂപ അടിയന്തരമായി നല്‍കണമെന്നാണ് ആവശ്യം. നാളെ വൈകിട്ടോടെ ശമ്പള വിതരണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗതാഗത മന്ത്രി ധന വകുപ്പിന് കത്ത് നല്‍കിയത്. വായ്പയെടുക്കുന്നതിന് ഈട് നല്‍കണോ അതോ ധന സഹായം നല്‍കണോ എന്നത് ധന വകുപ്പ് തീരുമാനിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ധന വകുപ്പ് മന്ത്രിയുമായി നാളെ ചര്‍ച്ച നടത്തും.

ശമ്പളം നല്‍കാനായി കഴിഞ്ഞയാഴ്ച ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി തുക കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ് ശമ്പള വിതരണം വൈകിയത്.

കെഎസ്ആര്‍ടിസിക്ക് ശമ്പളം കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം അല്ലെന്നായിരുന്നു ഗതാഗത മന്ത്രി പറഞ്ഞത്. എന്നാലിപ്പോള്‍ മാനേജ്‌മെന്റിന് ഒറ്റയ്ക്ക് തുക കണ്ടെത്താന്‍ കഴിയില്ലെന്ന് ബോദ്ധ്യപ്പെട്ടുവെന്നും കെഎസ്ആര്‍ടിസിയെ നിലനിറുത്തേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.