യാത്രയ്ക്കിടെ ടയർ പൊട്ടി അപകടം, വീഡിയോ പങ്കുവച്ച് അബുദാബി പോലീസ്

യാത്രയ്ക്കിടെ ടയർ പൊട്ടി അപകടം, വീഡിയോ പങ്കുവച്ച് അബുദാബി പോലീസ്

അബുദാബി: യാത്രയ്ക്കിടെ ടയർ പൊട്ടിയുണ്ടാകുന്ന അപകടവീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് അബുദബി. രണ്ട് വാഹനങ്ങളുടെ ടയറുകള്‍ പൊട്ടുന്നതും നിയന്ത്രണം വിട്ട് വാഹനം മുന്നോട്ട് പോകുന്നതുമാണ് വീഡിയോയിലുളളത്. 

ടയർ പൊട്ടി നിയന്ത്രണം വിട്ട് ഒരു വാന്‍ നിയന്ത്രണം വിട്ട് പലതവണ മറി‌യുന്നത് കാണാം.
ചൂട് കാലാവസ്ഥയിലേക്ക് രാജ്യം മാറുകയാണ്. വാഹനത്തിന്‍റെ ടയർ കൃത്യമായി പരിശോധിക്കണമെന്നും ഉപയോഗ യോഗ്യമല്ലെങ്കില്‍ മാറ്റണമെന്നും പോലീസ് ഓർമ്മിപ്പിച്ചു. 

ഉപയോഗ യോഗ്യമല്ലാത്തതോ പഴകിയതോ ആയ ടയറുകള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്‍റും കിട്ടുമെന്ന് പോലീസ് കഴിഞ്ഞ വർഷം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരാഴ്ചയോളം വാഹനങ്ങള്‍ പിടിച്ചിടുകയും ചെയ്യും.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.