ന്യൂഡല്‍ഹി: മുന്‍ പിസിസി അധ്യക്ഷനും പഞ്ചാബ് കോണ്‍ഗ്രസിലെ പ്രബലനുമായ സുനില്‍ ജക്കര്‍ ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെയാണ് ജക്കര്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച വിവരം പങ്കുവച്ചത്. ജക്കറിന്റെ വരവിന് ബിജെപിക്ക് വലിയ വേരുകളില്ലാത്ത പഞ്ചാബില്‍ അവര്‍ക്ക് ഗുണം ചെയ്യും.
അമരീന്ദര്‍ സിംഗ് രാജിവച്ച സമയത്ത് ഏവരും പ്രതീക്ഷിച്ചിരുന്നത് സുനില്‍ ജക്കര്‍ മുഖ്യമന്ത്രിയാകുമെന്നായിരുന്നു. എന്നാല്‍ ഹിന്ദുവായ ജക്കറിനെ മുഖ്യമന്ത്രിയാക്കിയാല്‍ ഭൂരിപക്ഷമായ സിക്കുകാര്‍ പിണങ്ങുമെന്ന പേടിയില്‍ ഹൈക്കമാന്‍ഡ് ചരണ്‍ജിത്ത് ചന്നിയെ മുഖ്യമന്ത്രിയാക്കി. ഇതോടെ ജക്കര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു.
പഞ്ചാബ് രാഷ്ട്രീയത്തില്‍ കക്ഷി രാഷ്ട്രീയ മതഭേദമില്ലാതെ ഏവരും ആദരിക്കുന്ന വ്യക്തിത്വമാണ് ജക്കറിന്റേത്. 57 ശതമാനമാണ് പഞ്ചാബിലെ സിക്കുകാരുടെ എണ്ണമെങ്കില്‍ 37 ശതമാനം വരും ഹിന്ദുക്കള്‍. ബിജെപിക്ക് ബാലികേറ മലയായ പഞ്ചാബില്‍ ജക്കറിന്റെ വരവ് വലിയ രാഷ്ട്രീയ മാറ്റത്തിനാകും വഴിയൊരുക്കുക. പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കിലേക്ക് എഎപി കടന്നു കയറിയ സാഹചര്യത്തില്‍.
ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് പ്രസിഡന്റ് ജെ.പി നഡ്ഡ നേരിട്ടെത്തിയാണ് ജക്കറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. മൂന്നു തലമുറകളായി കോണ്‍ഗ്രസുകാരായ തന്റെ കുടുംബം പുതിയ ഇന്നിംഗ്‌സ് തുറക്കുകയാണെന്നായിരുന്നു ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ജക്കറിന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.