രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം: വിനാശത്തിന്റെ വര്‍ഷമായി യുഡിഎഫ് ആചരിക്കും; 1300 കേന്ദ്രങ്ങളില്‍ ഇന്ന് സായാഹ്ന ധര്‍ണ

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം: വിനാശത്തിന്റെ വര്‍ഷമായി യുഡിഎഫ് ആചരിക്കും; 1300 കേന്ദ്രങ്ങളില്‍ ഇന്ന് സായാഹ്ന ധര്‍ണ

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഇന്ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി വിനാശത്തിന്റെ
വര്‍ഷമായി ആചരിക്കും. 1300 കേന്ദ്രങ്ങളില്‍ യുഡിഎഫ് വൈകിട്ട് നാല് മുതല്‍ ആറുവരെ സായാഹ്ന ധര്‍ണ നടത്തും.

സംസ്ഥാനതല ഉദ്ഘാടനം തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ വച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വഹിക്കും.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കണ്ണൂരിലും ഉമ്മന്‍ചാണ്ടി തൃശൂരിലും രമേശ് ചെന്നിത്തല ആലപ്പുഴയിലും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.